---
title: " വ്യത്യസ്തമായ ലുക്കിൽ  താരം; വൈറലായി ചിത്രങ്ങൾ "
english_title: "Parvati's pictures with different looks are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41121/parvatis-pictures-with-different-looks-are-going-viral-on-social-media"
published_at: "2022-05-06T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274e0bf32c95_parvathi.jpg"
keywords: []
---

#  വ്യത്യസ്തമായ ലുക്കിൽ  താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. പലപ്പോഴും നിലപാടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു താരം കൂടിയാണ് പാര്‍വ്വതി. ഇപ്പോള്‍ വളരെ വ്യത്യസ്തമായ ലുക്കിലുള്ള പാര്‍വതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. പലപ്പോഴും നിലപാടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു താരം കൂടിയാണ് പാര്‍വ്വതി. ഇപ്പോള്‍ വളരെ വ്യത്യസ്തമായ ലുക്കിലുള്ള പാര്‍വതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

ഇളം പിങ്ക് നിറത്തിലുള്ള ഡിസൈനര്‍ സാരി വളരെ വേറിട്ട രീതിയില്‍, ഫാഷനബിളായി ഉടുത്ത് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്ന ആമസോണ്‍ പ്രൈമിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാര്‍വതി. അപ്പോള്‍ പകര്‍ത്തിയ ഫോട്ടോകളാണ് ഇവ.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്.  2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ , ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും പാര്‍വതിയ്ക്ക് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41121/parvatis-pictures-with-different-looks-are-going-viral-on-social-media)