---
title: "അയാൾക്ക് തൻ്റെ ശരീരത്തോട് മാത്രമായിരുന്നു പ്രണയം; തുറന്ന് പറഞ്ഞ് താരം "
english_title: "Rai Lakshmi is open about the relationships she has already had in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41106/rai-lakshmi-is-open-about-the-relationships-she-has-already-had-in-her-life"
published_at: "2022-05-06T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274d5558a1fd_ray.jpg"
keywords: []
---

# അയാൾക്ക് തൻ്റെ ശരീരത്തോട് മാത്രമായിരുന്നു പ്രണയം; തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** ഒരുകാലത്ത് മലയാള സിനിമയിൽ അടക്കം നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു റായ് ലക്ഷ്മി. ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു താരം ചെയ്തത് അധികവും. ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾതന്നെ ജീവിതത്തിലുണ്ടായിട്ടുള്ള ബന്ധങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

## Article Content

ഒരുകാലത്ത് മലയാള സിനിമയിൽ അടക്കം നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു റായ് ലക്ഷ്മി. ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു താരം ചെയ്തത് അധികവും. ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾതന്നെ ജീവിതത്തിലുണ്ടായിട്ടുള്ള ബന്ധങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

എല്ലാവർക്കും തൻറെ ശരീരത്തോട് മാത്രമാണ് പ്രണയം എന്നാണ് താരം തുറന്നു പറയുന്നത്. ഡേറ്റിംഗ് എല്ലാകാലത്തും ആസ്വദിച്ചിരുന്നു എന്നും താരം പറയുന്നു. തനിക്ക് എപ്പോഴും ക്രെയ്സ് ആയിരുന്നു അത് എന്നും താരം തുറന്നു പറയുന്നു.

എന്നാൽ വൺ നൈറ്റ് സ്റ്റാൻഡ് താൽപര്യമില്ല. കാരണം ഒരു വ്യക്തിയുമായി മാനസിക അടുപ്പം സ്ഥാപിക്കാത്ത പരിപാടി ആണ് അത്. എങ്കിലും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.

വൺ നൈറ്റ് സ്റ്റാൻഡ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എങ്കിലും അത് പിന്തുടരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് റായി ലക്ഷ്മി പറയുന്നത്. നമുക്ക് ഒരു വ്യക്തിയുമായി സ്നേഹവും വിശ്വാസവും എല്ലാം വേണം.

ബന്ധങ്ങളിൽ നിന്നും ഒരുപാട് സ്നേഹവും വിശ്വാസവും ലഭിക്കണം. ഒരുപാട് സന്തോഷിച്ചിട്ടുണ്ട്, അതുപോലെതന്നെ ഒരുപാട് വിഷമിച്ചിട്ടുമുണ്ട്. തമാശകൾ പറഞ്ഞിട്ടുമുണ്ട്.

എന്നാൽ ഒരുപാട് പേർ തന്നെ വഞ്ചിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് തൻ്റെ ശരീരത്തോട് മാത്രമായിരുന്നു പ്രണയം എന്നും താരം കൂട്ടിച്ചേർത്തു. പ്രണയ വികാരങ്ങളെ മറ്റൊരാൾ നിയന്ത്രിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

പങ്കാളിയുടെ ഒപ്പം യാത്ര ചെയ്യുവാൻ തനിക്ക് ഇഷ്ടമാണ് എന്നും താരം കൂട്ടിച്ചേർത്തു. പുള്ളി മനസിൽ ആഗ്രഹിക്കുന്നത് ഒരു സർപ്രൈസ് പോലെ നൽകാൻ തനിക്ക് ഏറെ ഇഷ്ടമാണ് എന്നും റായ് ലക്ഷ്മി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41106/rai-lakshmi-is-open-about-the-relationships-she-has-already-had-in-her-life)