---
title: "മോഹൻലാലിനൊപ്പം പി വി സിന്ധു, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍"
english_title: "PV Sindhu shares a picture with Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41090/pv-sindhu-shares-a-picture-with-mohanlal"
published_at: "2022-05-06T12:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274c70a0485c_pv sindhu.jpg"
keywords: []
---

# മോഹൻലാലിനൊപ്പം പി വി സിന്ധു, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

> **Lead Summary:** രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹൻലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ മോഹൻലാലിന്റെ ആരാധകരായുണ്ട്. മോഹൻലാലിനൊന്നിച്ചുള്ള ഫോട്ടോ എടുക്കുക എന്ന താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്.

## Article Content

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹൻലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ മോഹൻലാലിന്റെ ആരാധകരായുണ്ട്. മോഹൻലാലിനൊന്നിച്ചുള്ള ഫോട്ടോ എടുക്കുക എന്ന താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്.

ഇപ്പോഴിതാ നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവെയ്‍ക്കുകയാണ് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു (Mohanlal).

ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹൻലാലും പി വി സിന്ധുവും കണ്ടത്. ക്യാപ്ഷൻ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്.

എന്തായാലും മോഹൻലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/41090/pv-sindhu-shares-a-picture-with-mohanlal)