---
title: "ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിന് ഇഷ്ടം;  മോഹന്‍ലാല്‍"
english_title: "Now Mohanlal is opening his mind to the lies that society is spreading about him."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41076/now-mohanlal-is-opening-his-mind-to-the-lies-that-society-is-spreading-about-him"
published_at: "2022-05-06T11:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274b9ce6bc6e_mohanlal and mammootty.jpg"
keywords: []
---

# ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിന് ഇഷ്ടം;  മോഹന്‍ലാല്‍

> **Lead Summary:** മലയാള സിനിമാ ലോകത്തെ പ്രിയ നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും സിനിമകൾ ലോക മുഴുവൻ ഓർത്തിരിക്കുന്നവയാണ് . മമ്മൂട്ടിയും മോഹന്‍ലാലും മലയാളസിനിമയിലെ മുന്‍നിര നടന്മാര്‍ മാത്രമല്ല. സിനിമാ മേഖലയിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്.

## Article Content

മലയാള സിനിമാ ലോകത്തെ പ്രിയ നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും സിനിമകൾ ലോക മുഴുവൻ ഓർത്തിരിക്കുന്നവയാണ് . മമ്മൂട്ടിയും മോഹന്‍ലാലും മലയാളസിനിമയിലെ മുന്‍നിര നടന്മാര്‍ മാത്രമല്ല. സിനിമാ മേഖലയിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്.

ഇപ്പോഴിതാ സമൂഹം തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെ പറ്റി പറഞ്ഞ് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍ . ഒരു അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.

ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും.

അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്,” ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41076/now-mohanlal-is-opening-his-mind-to-the-lies-that-society-is-spreading-about-him)