---
title: "ആകാംക്ഷ നിറച്ച് 'ജിന്ന്' ട്രെയിലർ പുറത്ത് "
english_title: "The trailer for 'Jinny' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41045/the-trailer-for-jinny-has-been-released"
published_at: "2022-05-06T08:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274911037351_soubin.jpg"
keywords: []
---

# ആകാംക്ഷ നിറച്ച് 'ജിന്ന്' ട്രെയിലർ പുറത്ത് 

> **Lead Summary:** സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ട്രെയിലറിൽ സൗബിന്റെ പ്രകടനം അസാധ്യമെന്ന് പ്രേക്ഷകർ പറയുന്നു.

## Article Content

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ട്രെയിലറിൽ സൗബിന്റെ പ്രകടനം അസാധ്യമെന്ന് പ്രേക്ഷകർ പറയുന്നു.

ശാന്തി ബാലചന്ദ്രനാണ് നായിക.'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.

പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/41045/the-trailer-for-jinny-has-been-released)