---
title: "മഞ്ജു വാര്യരുടെ പരാതി, സനൽ കുമാറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു"
english_title: "Manju Warrier's complaint, Sanal Kumar's interrogation continues"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41037/manju-warriers-complaint-sanal-kumars-interrogation-continues"
published_at: "2022-05-06T08:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274889cd855f_manju.jpg"
keywords: []
---

# മഞ്ജു വാര്യരുടെ പരാതി, സനൽ കുമാറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു

> **Lead Summary:** നടി മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.

## Article Content

നടി മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.

എന്നാൽ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തേണ്ട കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക.

സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജുവിന്‍റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. അതേസമയം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാർ ശശിധരനെ പൊലീസ് കൊച്ചിയിലെത്തിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത് എളമക്കര സ്റ്റേഷനിലെത്തിച്ച സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്നാണ് രാത്രി പ്രതികരിച്ചത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടർന്നിട്ടില്ലെന്നും സനൽകുമാർ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41037/manju-warriers-complaint-sanal-kumars-interrogation-continues)