---
title: "ആ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരു കാരണമുണ്ടായിരുന്നു;  സുരാജ് പറയുന്നു "
english_title: "I had a reason to act in that movie; Says Suraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41016/i-had-a-reason-to-act-in-that-movie-says-suraj"
published_at: "2022-05-05T22:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274012743224_suresh.jpg"
keywords: []
---

# ആ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരു കാരണമുണ്ടായിരുന്നു;  സുരാജ് പറയുന്നു 

> **Lead Summary:** സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തില്‍ എ.സി.പി സജന്‍ എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്.

## Article Content

സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തില്‍ എ.സി.പി സജന്‍ എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്.

ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നടന്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ, ജന ഗണ മന സിനിമയുടെ ഭാഗമാകാന്‍ എന്തുകൊണ്ട് തയ്യാറായി എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുരാജ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഞാന്‍ ചെയ്യാത്ത ഒരുപാട് ഷേഡുകളുള്ള ഒരു കഥാപാത്രമായിരുന്നു. പിന്നെ ഒരു പാന്‍ ഇന്ത്യന്‍ മൂവിയായി നമുക്ക് ഈ കഥ ഫീല്‍ ചെയ്യും. ഡിജോ കഥ പറഞ്ഞ അപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറയുകയായിരുന്നു.

പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത് ഞാനാണ്. രണ്ട് ദിവസത്തിനുള്ളില്‍ പൃഥ്വി എന്നെ വിളിച്ച് ഓക്കെ പറഞ്ഞു. അത്രയും സ്ട്രൈക്കിങ് ആയിട്ടുള്ള കഥയാണ് ഇത്. ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ ഞാന്‍ ചെയ്തിട്ടില്ല, സുരാജ് പറഞ്ഞു.

എ.സി.പി സജന്‍ ആവാനായി ഞാന്‍ ആദ്യം ഒരു ട്രെയിനറെ കൊണ്ടുവന്ന് ഫിസിക്കലി ബോഡി ഫിറ്റാക്കി. അതിന് ശേഷം ഡിജോ പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഇംഗ്ലീഷ് ഹിന്ദി കന്നഡ തെലുങ്ക് എല്ലാം പറഞ്ഞു. പിന്നെ ഓപ്പോസിറ്റ് നില്‍ക്കുന്നത് പൃഥ്വിയല്ലേ അപ്പോള്‍ നമ്മള്‍ ചെയ്തുപോകും. സുരാജ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41016/i-had-a-reason-to-act-in-that-movie-says-suraj)