---
title: "ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം; വീഡിയോയുമായി താരം "
english_title: "First birthday celebration at the cemetery; Star with video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4097/first-birthday-celebration-at-the-cemetery-star-with-video"
published_at: "2021-10-08T10:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd23614227_.jpg"
keywords: []
---

# ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം; വീഡിയോയുമായി താരം 

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് സുരഭി ലക്ഷ്മി. എം 80 മൂസയിലെ പാത്തുവിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സ്വന്തം താരമാണ് സുരഭി ലക്ഷ്മി.ടെലിവിഷൻ ഷോകളിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം സമ്മാനിച്ചത്. ചെയ്ത് കഥാപാത്രങ്ങള്‍ ഒക്കെയും എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ കഴിയുന്നവയാണ് . കഴിഞ്ഞ ദിവസമായിരുന്നു സുരഭിയുടെ പിറന്നാൾ . 

## Article Content

മലയാളികളുടെ പ്രിയതാരമാണ് സുരഭി ലക്ഷ്മി. എം 80 മൂസയിലെ പാത്തുവിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സ്വന്തം താരമാണ് സുരഭി ലക്ഷ്മി.ടെലിവിഷൻ ഷോകളിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം സമ്മാനിച്ചത്. ചെയ്ത് കഥാപാത്രങ്ങള്‍ ഒക്കെയും എന്നും മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ കഴിയുന്നവയാണ് . കഴിഞ്ഞ ദിവസമായിരുന്നു സുരഭിയുടെ പിറന്നാൾ . 

മറ്റുള്ളവരിൽ നിന്നും  വളരെ വ്യത്യസ്തമായി ശ്മശാനത്തിൽ വെച്ചാണ് താരം ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്.  ഇതിന്റെ വീഡിയോയും  താരം പങ്കുവച്ചിട്ടുണ്ട് . എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ജോലിക്കാരിയായ സലീന എന്ന സ്ത്രീയെ കാണാനും അവർക്കൊപ്പം ജന്മദിനം ആഘോഷിക്കാനുമാണ് സുരഭി എത്തിയത്.

[https://www.facebook.com/watch/?v=2962799020603120](https://www.facebook.com/watch/?v=2962799020603120)

 തന്റെ പുതിയ സിനിമയായ ‘ജ്വാലാമു. എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ജോലിക്കാരിയായ സലീന എന്ന സ്ത്രീയെ കാണാനും അവർക്കൊപ്പം ജന്മദിനം ആഘോഷിക്കാനുമാണ് സുരഭി എത്തിയത്. തന്റെ പുതിയ സിനിമയായ ‘ജ്വാലാമുഖി‘യിൽ സലീനയുടെ വേഷമാണ് സുരഭി ചെയ്തത്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്‌  സുരഭിയുടെ പുതിയ  സിനിമ ഒരുങ്ങുന്നത്.

സിനിമയിലെ കഥാപാത്രത്തെ നേരിട്ടറിയാനായി സുരഭി ആഴ്ചകളോളം സലീനയോടൊപ്പം ഉണ്ടായിരുന്നു. അതേസമയം,‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് 2020ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ആണ് സുരഭി നേടിയത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍ എന്നീ ചിത്രങ്ങളിലും സുരഭി അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4097/first-birthday-celebration-at-the-cemetery-star-with-video)