---
title: "നിരന്തരം പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ ശല്യം ചെയ്യല്‍; മഞ്ജുവിന്റെ പരാതി ഇങ്ങനെ"
english_title: "Frequent love requests, harassment when rejected; Manju's complaint is as follows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40968/frequent-love-requests-harassment-when-rejected-manjus-complaint-is-as-follows"
published_at: "2022-05-05T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273b4d9c92c4_manju.jpg"
keywords: []
---

# നിരന്തരം പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ ശല്യം ചെയ്യല്‍; മഞ്ജുവിന്റെ പരാതി ഇങ്ങനെ

> **Lead Summary:** സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടി മഞ്ജു വാരിയരുടെ പരാതിയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നു. 2019 ഓഗസ്റ്റ് മുതല്‍ ഇമെയിലിലൂടെയും സോഷ്യല്‍മീഡിയ വഴിയും ഫോണിലൂടെയും പ്രണയാഭ്യര്‍ഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം.

## Article Content

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടി മഞ്ജു വാരിയരുടെ പരാതിയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നു. 2019 ഓഗസ്റ്റ് മുതല്‍ ഇമെയിലിലൂടെയും സോഷ്യല്‍മീഡിയ വഴിയും ഫോണിലൂടെയും പ്രണയാഭ്യര്‍ഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം.

നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം.

മഞ്ജുവിനെ നായികയാക്കി സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ലൊക്കേഷനില്‍ മഞ്ജു വാരിയരോട് സനല്‍ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു. കോളും വാട്‌സാപ്പും ബ്ലോക്ക് ചെയ്തപ്പോള്‍ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി.

നേരിട്ടുവിളിച്ച് താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മഞ്ജു പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/40968/frequent-love-requests-harassment-when-rejected-manjus-complaint-is-as-follows)