---
title: "പുതിയ ആൽബവുമായി എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ"
english_title: "Khadeeja Rahman, daughter of AR Rahman with new album."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40964/khadeeja-rahman-daughter-of-ar-rahman-with-new-album"
published_at: "2022-05-05T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273af76ad906_kuh kuh.jpg"
keywords: []
---

# പുതിയ ആൽബവുമായി എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ

> **Lead Summary:** പുതിയ ആൽബവുമായി എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ.'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ആൽബത്തിന്റെ പോസ്റ്റർ എ ആർ റഹ്മാൻ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചു. ഖദീജയുടെ കണ്ണുകൾ മാത്രം ഉൾപ്പെടുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

## Article Content

പുതിയ ആൽബവുമായി എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ.'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ആൽബത്തിന്റെ പോസ്റ്റർ എ ആർ റഹ്മാൻ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചു. ഖദീജയുടെ കണ്ണുകൾ മാത്രം ഉൾപ്പെടുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

അടുത്തിടെ ഖദീജയെ തേടി രാജ്യാന്തര പുരസ്‌കാരവും എത്തിയിരുന്നു. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. 'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം.

[**https://www.instagram.com/arrahman/?utm_source=ig_embed&ig_rid=034a1b08-ca81-4e4d-8231-f4e2f470ed70**](https://www.instagram.com/arrahman/?utm_source=ig_embed&ig_rid=034a1b08-ca81-4e4d-8231-f4e2f470ed70)

ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയുടേതായിരുന്നു രചന. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‍റിന്‍റെ പരാമര്‍ശം.

എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40964/khadeeja-rahman-daughter-of-ar-rahman-with-new-album)