---
title: "'എല്‍എല്‍ബി'- ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സില്‍ ശ്രീനാഥ് ഭാസി"
english_title: "Srinath Bhasi in Lifeline of Bachelors"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40959/srinath-bhasi-in-lifeline-of-bachelors"
published_at: "2022-05-05T16:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273a948dbb45_llb.jpg"
keywords: []
---

# 'എല്‍എല്‍ബി'- ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സില്‍ ശ്രീനാഥ് ഭാസി

> **Lead Summary:** നവാഗതനായ എം എം സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് എല്‍എല്‍ബി. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്തായാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി.

## Article Content

നവാഗതനായ എം എം സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് എല്‍എല്‍ബി. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്തായാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി.

ശ്രീനാഥ് ഭാസി, ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ, സീമ ജി നായർ, കാർത്തിക സുരേഷ്, നാദിര മെഹ്‌റിൻ തുടങ്ങിയവരും അഭിനയിക്കുന്നു.

രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അതുൽ വിജയ്, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു മോൾ, സിദ്ധിഖ്, കലാസംവിധാനം സുജിത് രാഘവ്, ഗാനരചന സന്തോഷ് വർമ്മ, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40959/srinath-bhasi-in-lifeline-of-bachelors)