---
title: "ആക്ഷന്‍ ചിത്രവുമായി ആയുഷ്‍മാന്‍ ഖുറാന; അനേക് ട്രെയ്‍ലര്‍ പുറത്ത് "
english_title: "Ayushman Khurana with action film; 'anek' trailers out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40938/ayushman-khurana-with-action-film-anek-trailers-out"
published_at: "2022-05-05T14:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273971c70905_anek.jpg"
keywords: []
---

# ആക്ഷന്‍ ചിത്രവുമായി ആയുഷ്‍മാന്‍ ഖുറാന; അനേക് ട്രെയ്‍ലര്‍ പുറത്ത് 

> **Lead Summary:** പറഞ്ഞ വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും അവതരണരീതി കൊണ്ടും സിനിമാപ്രേമികളുടെ പ്രശംസ നേടിയ ചിത്രമായിരുന്നു 2019ല്‍ പുറത്തെത്തിയ ആര്‍ട്ടിക്കിള്‍ 15. ഈ ചിത്രത്തിന്‍റെ സംവിധായകനും നടനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അനേക് .

## Article Content

പറഞ്ഞ വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും അവതരണരീതി കൊണ്ടും സിനിമാപ്രേമികളുടെ പ്രശംസ നേടിയ ചിത്രമായിരുന്നു 2019ല്‍ പുറത്തെത്തിയ ആര്‍ട്ടിക്കിള്‍ 15. ഈ ചിത്രത്തിന്‍റെ സംവിധായകനും നടനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അനേക് .

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജോഷ്വ എന്ന കഥാപാത്രത്തെയാണ് ആയുഷ്‍മാന്‍ (Ayushmann Khurrana) അവതരിപ്പിക്കുന്നത്. അവിടെ വിഘടനവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിക്കാനായി നിയോഗിക്കപ്പെടുന്ന ഏജന്‍റ് ആണ് ഈ നായകകഥാപാത്രം.

ആയുഷ്‍മാന്‍റെ കരിയറിലെ ആദ്യ ആക്ഷന്‍ ചിത്രമാണിത്. നേരത്തെ മെയ് 13ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം രണ്‍വീര്‍ സിംഗിന്‍റെ ജയേഷ്‍ഭായ് ജോര്‍ദാറുമായുള്ള ബോക്സ് ഓഫീസ് മത്സരം ഒഴിവാക്കാന്‍27ലേക്ക് നീക്കിയിട്ടുണ്ട്.

അസം, ഷില്ലോങ്ങ്, മേഘാലയ അടക്കം വടക്കു കിഴക്കന്‍ മേഖലയിലെ നിരവധി ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടി സിരീസ്, ബനാറസ് മീഡിയ വര്‍ക്ക്സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാറും അനുഭവം സിന്‍ഹയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ഇവാന്‍ മുള്ളിഗന്‍, എഡിറ്റിംഗ് യാഷ രാംചന്ദാനി.

### Related Links & Sources
- [Original Story Source](https://moviemax.in/news/40938/ayushman-khurana-with-action-film-anek-trailers-out)