---
title: " മലയാളത്തിലെ ഈ സൂപ്പർ താരസഹോദരിമാരെ മനസ്സിലായോ?"
english_title: "Do you understand these superstar sisters in Malayalam?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40928/do-you-understand-these-superstar-sisters-in-malayalam"
published_at: "2022-05-05T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273870cb54e1_ahana.jpg"
keywords: []
---

#  മലയാളത്തിലെ ഈ സൂപ്പർ താരസഹോദരിമാരെ മനസ്സിലായോ?

> **Lead Summary:** മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് അഹാന കൃഷ്ണ. പ്രശസ്ത സിനിമ സീരിയൽ നടൻ ആയ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറുന്നത്.

## Article Content

മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് അഹാന കൃഷ്ണ. പ്രശസ്ത സിനിമ സീരിയൽ നടൻ ആയ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഹാനയുടെ ലൂക്ക എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ടോവിനോ ആയിരുന്നു ചിത്രത്തിൽ നായകൻ.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് അഹാന. നടൻ കൃഷ്ണ കുമാറിൻറെ കുടുംബം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

വിശേഷങ്ങളും കാര്യങ്ങളുമെല്ലാം താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രം ആണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഇത് പങ്കുവെച്ചത്.

അഹാനയുടെ സഹോദരിമാരിൽ ഒരാളാണ് ദിയ. സഹോദരിയോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സഹോദരിയുടെ പിറന്നാളിനോടനുബന്ധിച്ച് ആണ് ചിത്രം പങ്കു വെച്ചിട്ടുള്ളത്.

ഇതിന് താരം നൽകിയ ആശംസയും ഏറെ ശ്രദ്ധ നേടുകയാണ്. തൻറെ ബുജി എന്നാണ് സഹോദരിയെ അഹാന വിശേഷിപ്പിക്കുന്നത്. എന്തായാലും മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40928/do-you-understand-these-superstar-sisters-in-malayalam)