---
title: "പോക്കറ്റ് മങ്കിക്ക് സിസേറിയന്‍; സംഭവം വൈറൽ "
english_title: "Caesarean section for pocket monkey; The incident went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40915/caesarean-section-for-pocket-monkey-the-incident-went-viral"
published_at: "2022-05-05T12:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273798694eb6_viral.jpg"
keywords: []
---

# പോക്കറ്റ് മങ്കിക്ക് സിസേറിയന്‍; സംഭവം വൈറൽ 

> **Lead Summary:** മനുഷ്യര്‍ക്കിടയില്‍ സിസേറിയന്‍ സര്‍വ്വ സാധാരണയാണ്. എന്നാല്‍ ഒരു കുരങ്ങിന് സിസേറിയന്‍ നടത്തുന്നത് അപൂര്‍വമായിട്ടായിരിക്കും. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി മെഡിക്കല്‍ കോളജിലാണ് സംഭവം.

## Article Content

മനുഷ്യര്‍ക്കിടയില്‍ സിസേറിയന്‍ സര്‍വ്വ സാധാരണയാണ്. എന്നാല്‍ ഒരു കുരങ്ങിന് സിസേറിയന്‍ നടത്തുന്നത് അപൂര്‍വമായിട്ടായിരിക്കും. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി മെഡിക്കല്‍ കോളജിലാണ് സംഭവം.

പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മോസെറ്റ് വിഭാഗത്തില്‍ പെട്ട കുരങ്ങിനാണ് ഡോക്ടര്‍മാരും നഴ്‌സുമാരും സിസേറിയന്‍ നടത്തിയത്. കുന്നങ്കുളം സ്വദേശി ഹിഷാം എന്നയാളുടെ വളര്‍ത്തു മൃഗമാണ് പോക്കറ്റ് മങ്കി.

വേദന കൊണ്ട് പുളയുന്ന കുരങ്ങിനെ ഹിഷാം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയയാക്കി. കുരങ്ങിന്റെ വയറ്റില്‍ മൂന്ന് കുട്ടികളുണ്ടെന്നും അവയ്ക്ക് ജീവനില്ലെന്നും കണ്ടെത്തി.

തുടര്‍ന്ന് ജീവന്‍ അപകടത്തിലായ കുരങ്ങിനെ ഉടന്‍ സിസേറിയന് വിധേയയാക്കി. ഐസേഫ്ലറേഷന്‍ ഗ്യാസ് ഉപയോഗിച്ച് കുരങ്ങിന് അനസ്തേഷ്യ നല്‍കി. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടു നിന്നത്.

അസി. പ്രൊഫസര്‍മാരായ ഹിരണ്‍, മാഗ്നസ് പോള്‍, ഡോക്ടര്‍മാരായ ലക്ഷ്മി, സ്നേഹ, പിജി വിദ്യാര്‍ഥികളായ ഊര്‍മിള, ആര്യ കൃഷ്ണന്‍, സ്വാതീഷ്, എസ് രാഹുല്‍ റാം, വി സുന്ദര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/40915/caesarean-section-for-pocket-monkey-the-incident-went-viral)