---
title: "മഞ്ജുവാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു"
english_title: "Manju Warrier's complaint; Director Sanalkumar Sasidharan has been taken into police custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40908/manju-warriers-complaint-director-sanalkumar-sasidharan-has-been-taken-into-police-custody"
published_at: "2022-05-05T12:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627372d844e24_manju.jpg"
keywords: []
---

# മഞ്ജുവാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

## Article Content

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.

ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല.

കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/40908/manju-warriers-complaint-director-sanalkumar-sasidharan-has-been-taken-into-police-custody)