---
title: "'കെജിഎഫി'നെ എന്തിന് പേടിക്കണം? കയ്യിലുള്ളത് ഹൈ വോൾട്ടേജ് തിരക്കഥ; പുഷ്പ നിർമാതാവ്"
english_title: "Why be afraid of KGF? High voltage screenplay in hand; Flower maker"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40904/why-be-afraid-of-kgf-high-voltage-screenplay-in-hand-flower-maker"
published_at: "2022-05-05T11:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62736eab1848a_pushpa.jpg"
keywords: []
---

# 'കെജിഎഫി'നെ എന്തിന് പേടിക്കണം? കയ്യിലുള്ളത് ഹൈ വോൾട്ടേജ് തിരക്കഥ; പുഷ്പ നിർമാതാവ്

> **Lead Summary:** അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ കരിയർ ബ്രേക്ക് ചിത്രമാണ് പുഷ്പ. ഡിസംബർ പതിനേഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.

## Article Content

അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ കരിയർ ബ്രേക്ക് ചിത്രമാണ് പുഷ്പ. ഡിസംബർ പതിനേഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.

എന്നാൽ രണ്ടാംഭ​ഗത്തിന്റെ ചിത്രീകരണം നിർ‌ത്തിവച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. കെജിഎഫ് 2ൽ(KGF 2 ) നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് തിരക്കഥയിൽ മാറ്റം വരുത്തുമെന്നായിരുന്നു വിവരം.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വൈ. രവിശങ്കർ. കെജിഎഫ് 2 ഒരിക്കലും പുഷ്പയെ ബാധിക്കില്ല.

സുകുമാർ നേരത്തെ തയ്യാറാക്കിയ തിരക്കഥയിൽ മാറ്റങ്ങളും ഉണ്ടാകില്ല. ഹൈ വോൾട്ടേജ് തിരക്കഥയാണ് കയ്യിലുള്ളത്. മനോഹരമായി തന്നെ അദ്ദേഹം അത് ചിത്രീകരിക്കും. രണ്ടാം ഭാ​ഗത്തിന്റെ ലൊക്കേഷനുകൾ തേടാൻ ഒന്നൊന്നര മാസമെടുക്കും. ആദ്യ ഭാ​ഗം ചിത്രീകരിച്ച അതേ വനം തന്നെയായിരിക്കും രണ്ടാംഭാ​ഗത്തിനും പശ്ചാത്തലമാവുകയെന്നും രവിശങ്കർ പറഞ്ഞു. പിങ്ക് വില്ലയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/40904/why-be-afraid-of-kgf-high-voltage-screenplay-in-hand-flower-maker)