---
title: "സുൽഫത്തിനെ ചേർത്തുനിർത്തി ദുൽഖർ; ചിത്രം വൈറലാകുന്നു "
english_title: "The picture shared by Dulquar is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40873/the-picture-shared-by-dulquar-is-now-going-viral"
published_at: "2022-05-05T10:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627353df47814_dq.jpg"
keywords: []
---

# സുൽഫത്തിനെ ചേർത്തുനിർത്തി ദുൽഖർ; ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അഭിയത്തിന് പുറമെ ​ഗായകനായും ദുൽഖർ തിളങ്ങി.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അഭിയത്തിന് പുറമെ ​ഗായകനായും ദുൽഖർ തിളങ്ങി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അമ്മ സുൽഫത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

**

> “എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് പിറന്നാൾ ആശംസകൾ !! ഏറ്റവും സവിശേഷമായ ദിവസം ഇന്നായിരുന്നു, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം.

[https://www.facebook.com/photo.php?fbid=544300783721295&set=a.206610407490336&type=3**](https://www.facebook.com/photo.php?fbid=544300783721295&set=a.206610407490336&type=3)

ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ പിറന്നാൾകാരി ആയിരിക്കുന്നു. ലവ് യു ഉമ്മ,” എന്നാണ് ദുൽഖർ കുറിച്ചത്. സുൽഫത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40873/the-picture-shared-by-dulquar-is-now-going-viral)