---
title: "നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി; യുവാവിനെതിരെ ക്കേസ് "
english_title: "Actress Manju Warrier was constantly threatened on social media; Case against young man"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40867/actress-manju-warrier-was-constantly-threatened-on-social-media-case-against-young-man"
published_at: "2022-05-05T08:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627343f0d6747_manju.jpg"
keywords: []
---

# നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി; യുവാവിനെതിരെ ക്കേസ് 

> **Lead Summary:** **ന**ടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു.

## Article Content

**ന**ടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു.

എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ ആകില്ലെന്നു പോലീസ് വ്യക്തമാക്കി.തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.

നടിയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നു.

കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സംവിധായകനാണെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/40867/actress-manju-warrier-was-constantly-threatened-on-social-media-case-against-young-man)