---
title: " 'ജന​ഗണമന' ; അഞ്ച് ​ദിവസത്തെ കളക്ഷൻ അപ്ഡേറ്റുകൾ "
english_title: "'janaganamana'; Five day collection updates"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40824/janaganamana-five-day-collection-updates"
published_at: "2022-05-04T21:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62729ea36cce6_janaganamana.jpg"
keywords: []
---

#  'ജന​ഗണമന' ; അഞ്ച് ​ദിവസത്തെ കളക്ഷൻ അപ്ഡേറ്റുകൾ 

> **Lead Summary:** സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് എന്നിവർ കേന്ദ്ര‌കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജന​ഗണമന'. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക- പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്.

## Article Content

സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് എന്നിവർ കേന്ദ്ര‌കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജന​ഗണമന'. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക- പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിൽ 20 കോടി ചിത്രം നേടിയെന്നാണ് കണക്ക്. ലോമമെമ്പാടുമായുള്ള കളക്ഷനാണിത്.

ചിത്രം റിലീസ് ആയി മൂന്ന് ദിവസം പിന്നിട്ടപ്പോൾ കേരളത്തില്‍ നിന്നു മാത്രം 5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടുന്നത്.

കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/40824/janaganamana-five-day-collection-updates)