---
title: "ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, പ്രാര്‍ത്ഥനയുമായി ആരാധകര്‍ "
english_title: "The actor's latest film is now circulating on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40816/the-actors-latest-film-is-now-circulating-on-social-media"
published_at: "2022-05-04T20:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627291b6ef3f8_sreenivasan.jpg"
keywords: []
---

# ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, പ്രാര്‍ത്ഥനയുമായി ആരാധകര്‍ 

> **Lead Summary:** തലമുറവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസന്‍. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുമുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

## Article Content

തലമുറവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസന്‍. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുമുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ മികച്ച കഥാപാത്രങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയപ്പോള്‍  തന്നെ തൂലികയിലൂടെ മികച്ച ചിത്രങ്ങള്‍ ജന്മം നല്‍കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ അഭിമാനവും പകരം വയ്ക്കാനാവാത്ത കലാകാരനുമാണ് ശ്രീനിവാസന്‍. 

ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടന്റെ ഏറ്റവും പുതിയ ചിത്രമാണ്  പ്രചരിക്കുന്നത്. ഭാര്യ വിമലയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് പുറത്ത് വന്നത്. വളരെ ക്ഷീണിച്ച് അവശനായ ശ്രീനിവാസനെയാണ് കാണുന്നത്.

നടന്റെ ചിത്രം ആരാധകരെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസന്‍ തന്നെയാണോ എന്നാണ് ഏവരും ചോദിക്കുന്നത്. ഈ അടുത്തിടെയായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി നടന്‍ വീട്ടിലെത്തിയത്. 

ശ്രീനിവാസന്റെ പുതിയ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ അവസ്ഥയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് ശരിയല്ലന്നാണ് ആരാധകര്‍ പറയുന്നത്.

സന്ദര്‍ശനത്തിന് പോയവര്‍ പകര്‍ത്തിയതാണെങ്കിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. കാണുമ്പോള്‍ തന്നെ ഏറെ വേദന തോന്നുന്നു അപ്പോള്‍ ഉറ്റവരുടെ അവസ്ഥ പറയേണ്ടതുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/40816/the-actors-latest-film-is-now-circulating-on-social-media)