---
title: "നായകനായ മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്?"
english_title: "Keerthi Suresh slaps hero Mahesh Babu in the face?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40795/keerthi-suresh-slaps-hero-mahesh-babu-in-the-face"
published_at: "2022-05-04T17:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627267a67faa9_keerthi.jpg"
keywords: []
---

# നായകനായ മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്?

> **Lead Summary:** പുതിയ ചിത്രമായ സര്‍ക്കാര് വാരി പാട്ടയില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയായാണ് കീര്‍ത്തി സുരേഷ് വേഷമിടുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്.

## Article Content

പുതിയ ചിത്രമായ സര്‍ക്കാര് വാരി പാട്ടയില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയായാണ് കീര്‍ത്തി സുരേഷ് വേഷമിടുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്.

പരശുറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘സര്‍ക്കാരു വാരി പാട്ട’യുടെ ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ ഒരു അബദ്ധം പങ്കുവച്ചിരിക്കുകയാണ് താരം.

ചിത്രീകരണത്തിനിടെ നായകനായ മഹേഷ് ബാബുവിനെ തനിക്ക് തല്ലേണ്ടി വന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഗാനം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു കീര്‍ത്തി സുരേഷിന് അബദ്ധം പിണഞ്ഞത്.

തനിക്ക് ഏകോപനത്തില്‍ ചെറിയ പിഴവുപറ്റിയെന്നും . മൂന്ന് പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിക്കേണ്ടി തെറ്റുമനസിലാക്കി ഉടന്‍ തന്നെ മാപ്പ് ചോദിച്ചു.

വളരെ കൂളായാണ് മഹേഷ് ബാബു പ്രതികരിച്ചതെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍ക്കാരു വാരി പാട്ട’.

### Related Links & Sources
- [Original Story Source](https://moviemax.in/news/40795/keerthi-suresh-slaps-hero-mahesh-babu-in-the-face)