---
title: "ടൊവിനൊയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് "
english_title: "Tovino's 'anyeshippin kandethum' First Look Poster Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40779/tovinos-anyeshippin-kandethum-first-look-poster-out"
published_at: "2022-05-04T15:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62724fd452c16_tovino.jpg"
keywords: []
---

# ടൊവിനൊയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

> **Lead Summary:** ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്‍വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്‍വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് (Anweshippin Kandethum). ടൊവിനൊ തോമസ് കാക്കിയണിയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടപ്പോള്‍ പറഞ്ഞിരുന്നത്.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനുണ്ട്.

ഡോള്‍ഫിൻ കുര്യാക്കോസും ജിനു എബ്രഹാമും സരീഗമയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കലാസംവിധാനം - മോ​ഹൻദാസ്. പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ചിത്രസംയോജനം സൈജു ശ്രീധര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/40779/tovinos-anyeshippin-kandethum-first-look-poster-out)