---
title: "അയ്യര്‍ നൂറ് കോടി എത്തിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: ചിത്രങ്ങള്‍ വൈറല്‍"
english_title: "Films shared by Mammootty fans are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40773/films-shared-by-mammootty-fans-are-now-going-viral"
published_at: "2022-05-04T14:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627245e7ed566_fan boy.jpg"
keywords: []
---

# അയ്യര്‍ നൂറ് കോടി എത്തിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** സി.ബി.ഐ 5 നായി കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.

## Article Content

സി.ബി.ഐ 5 നായി കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.

സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു.

ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.

എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ ആരാധകന്‍ കാത്തിരുന്നില്ല.

ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40773/films-shared-by-mammootty-fans-are-now-going-viral)