---
title: "ഈദ് ദിനത്തില്‍ ആരാധകര്‍ക്കൊപ്പമെടുത്ത  സെല്‍ഫി പങ്കുവെച്ച്  പ്രിയ താരം"
english_title: "Beloved star sharing selfie with fans on Eid day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40755/beloved-star-sharing-selfie-with-fans-on-eid-day"
published_at: "2022-05-04T13:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627232794a70e_SHAROOKAN.jpg"
keywords: []
---

# ഈദ് ദിനത്തില്‍ ആരാധകര്‍ക്കൊപ്പമെടുത്ത  സെല്‍ഫി പങ്കുവെച്ച്  പ്രിയ താരം

> **Lead Summary:** ഈദ് ദിനത്തില്‍ കിംഗ് ഖാന്‍ ഷാരൂഖിനെ കാണാന്‍ ആയിരങ്ങള്‍. തന്റെ വസതിയായ മന്നത്തില്‍ തടിച്ചു കൂടിയ ആരാധകരെ കാണാന്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

## Article Content

ഈദ് ദിനത്തില്‍ കിംഗ് ഖാന്‍ ഷാരൂഖിനെ കാണാന്‍ ആയിരങ്ങള്‍. തന്റെ വസതിയായ മന്നത്തില്‍ തടിച്ചു കൂടിയ ആരാധകരെ കാണാന്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മന്നത്തില്‍ വെച്ച് ആരാധകരെ കാണാന്‍ ഷാരൂഖ് എത്തുന്നത്. അഭിവാദ്യം ചെയ്യുന്നത് കൂടാതെ താരം ആരാധകരുമായി സെല്‍ഫി എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഈദ് ദിനത്തില്‍ നിങ്ങളെയെല്ലാം കണ്ടുമുട്ടിയത് എത്ര മനോഹരമാണ്… അള്ളാഹു നിങ്ങളെ സ്‌നേഹ സന്തോഷം നല്‍കി അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധിപേരാണ് പ്രതികരണവുമായി എത്തുന്നത്. ചിത്രം ഏറ്റെടുത്തുകൊണ്ട് താരത്തിന് ഈദ് ആശംസകളും നേര്‍ന്നു.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘പത്താനാ’യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു ട്രെയ്ലര്‍ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40755/beloved-star-sharing-selfie-with-fans-on-eid-day)