---
title: "വീട്ടിൽ പെറ്റ് ആയി വളർത്തുന്നത് വേട്ടക്കാരൻ ചിലന്തിയെ, അമ്പരന്ന്‍ സോഷ്യല്‍ മീഡിയ "
english_title: "Raising a Hunter Spider as a Pet at Home, Surprisingly Social Media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40744/raising-a-hunter-spider-as-a-pet-at-home-surprisingly-social-media"
published_at: "2022-05-04T12:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627227af60b8c_viral.jpg"
keywords: []
---

# വീട്ടിൽ പെറ്റ് ആയി വളർത്തുന്നത് വേട്ടക്കാരൻ ചിലന്തിയെ, അമ്പരന്ന്‍ സോഷ്യല്‍ മീഡിയ 

> **Lead Summary:** നമ്മിൽ ഭൂരിഭാ​ഗം പേർക്കും ചിലന്തികളെ പേടിയായിരിക്കും അല്ലേ? പെട്ടെന്നെങ്ങാനും ഒരു ചിലന്തിയെ കണ്ടാൽ പലരും അലറിവിളിക്കുകയും അതുണ്ടായിരുന്ന മുറി വിട്ടുപോവുകയും ചെയ്യും. ചിലതാവട്ടെ നല്ല വിഷമുള്ള ചിലന്തികളും ആയിരിക്കും.

## Article Content

നമ്മിൽ ഭൂരിഭാ​ഗം പേർക്കും ചിലന്തികളെ പേടിയായിരിക്കും അല്ലേ? പെട്ടെന്നെങ്ങാനും ഒരു ചിലന്തിയെ കണ്ടാൽ പലരും അലറിവിളിക്കുകയും അതുണ്ടായിരുന്ന മുറി വിട്ടുപോവുകയും ചെയ്യും. ചിലതാവട്ടെ നല്ല വിഷമുള്ള ചിലന്തികളും ആയിരിക്കും.

എന്നാൽ, ഈ ഓസ്ട്രേലിയൻ കുടുംബത്തിന് ചിലന്തികളെ യാതൊരു പേടിയുമില്ല. പകരം ​ഗ്രേ കുടുംബ(Gray family)ത്തിന് ചിലന്തിയെ ഇഷ്ടവുമാണ്. അവർ തങ്ങളുടെ വീട്ടിൽ പെറ്റ് (pet) ആയി ഒരു ചിലന്തിയെയാണ് വളർത്തുന്നത്. ഒരുവർഷം ചിലന്തി അവരുടെ വീട്ടിൽ പെറ്റ് ആയി ജീവിച്ചു.

സമ്മർ സ്റ്റോളാർസിക്ക് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ കുടുംബത്തെക്കുറിച്ചും അവരുടെ പെറ്റായ ചിലന്തിയെ കുറിച്ചും ഉള്ള വിവരങ്ങൾ പങ്കിട്ടത്. ഷാർലറ്റ് എന്നാണ് ഈ വേട്ടക്കാരൻ ചിലന്തിയുടെ പേര്. അവൾ ഓസ്ട്രേലിയയിലെ ​ഗ്രേ കുടുംബത്തിലെ അം​ഗമാണ്.

അവളിപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, വിചാരിച്ചത്ര ഊഷ്മളമായിട്ടല്ല പോസ്റ്റ് സ്വീകരിക്കപ്പെട്ടത്. പലരും വളരെ ഭയപ്പാടോടെയാണ് അതിനെ കണ്ടത്. വീട്ടിലാകെ ഒരു വേട്ടക്കാരൻ ചിലന്തി സഞ്ചരിക്കുന്നത് പലർക്കും ഉൾക്കൊള്ളാനായില്ല.

ഇതുകൊണ്ടാണ് താൻ ഓസ്ട്രേലിയ വിടുന്നത് തന്നെ എന്നാണ് ഒരാൾ കമന്റ് ചെയ്‍തത്. തനിക്ക് ചിലന്തിയെ ഇഷ്ടമാണ്. പക്ഷേ, ഇതെന്താണ് ഈ കാണുന്നത് എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. ഒരുദിവസം രാവിലെ ഉറക്കമുണരുമ്പോൾ ചിലന്തി തങ്ങളെ തുറിച്ച് നോക്കിയിരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ തുടങ്ങിയ കമന്റുകളും ആളുകളിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40744/raising-a-hunter-spider-as-a-pet-at-home-surprisingly-social-media)