---
title: "പുതുതലമുറത്താരങ്ങളെല്ലാം പലതരത്തില്‍ മികച്ചുനില്‍ക്കുന്നവരാണ്; സത്യന്‍ അന്തിക്കാട്"
english_title: "The new generation is all about excellence in many ways; Sathyan Anthikkad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40709/the-new-generation-is-all-about-excellence-in-many-ways-sathyan-anthikkad"
published_at: "2022-05-04T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627207a882431_SATHYAN.jpg"
keywords: []
---

# പുതുതലമുറത്താരങ്ങളെല്ലാം പലതരത്തില്‍ മികച്ചുനില്‍ക്കുന്നവരാണ്; സത്യന്‍ അന്തിക്കാട്

> **Lead Summary:** സിനിമയിലെ പുതുതലമുറത്താരങ്ങളെല്ലാം പലതരത്തില്‍ മികച്ചുനില്‍ക്കുന്നവരാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

## Article Content

സിനിമയിലെ പുതുതലമുറത്താരങ്ങളെല്ലാം പലതരത്തില്‍ മികച്ചുനില്‍ക്കുന്നവരാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘പുതിയ തലമുറയില്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്. അത് പല തലത്തിലാണ്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചില രംഗങ്ങളെടുക്കുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ ചെയ്യുന്നത് പോലെ തോന്നും.’

‘ഞാന്‍ പ്രകാശനും ഇന്ത്യന്‍ പ്രണയകഥയും ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഫഹദിന്റെ ഫാന്‍ ആയി മാറി. ഫഹദിന് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അത്ഭുതപ്പെടുത്തിയത്.’

‘സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടാണ് ഫഹദ് അത്ഭുതപ്പെടുത്തുന്നത്. അത് ഫഹദിന് കിട്ടിയ അനുഗ്രഹമാണ്. നിവിനും ടൊവിനോയുമടക്കം യുവതാരങ്ങളെല്ലാം വിവിധ മേഖലകളിലാണ് കഴിവ് തെളിയിക്കുന്നത്. അതിനാല്‍ ഇവരെ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുക സാധ്യമല്ല’ സത്യന്‍ അന്തിക്കാട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/40709/the-new-generation-is-all-about-excellence-in-many-ways-sathyan-anthikkad)