---
title: "ഫഹദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ആശംസകളുമായി നസ്രിയ"
english_title: "Nazriya sharing a photo with Fahad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40633/nazriya-sharing-a-photo-with-fahad"
published_at: "2022-05-03T16:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62710fa268139_NASRIYA.jpg"
keywords: []
---

# ഫഹദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ആശംസകളുമായി നസ്രിയ

> **Lead Summary:** രണ്ട് വര്‍ഷത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ്. വ്രത പുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിവസം.

## Article Content

രണ്ട് വര്‍ഷത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ്. വ്രത പുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിവസം.

ഈദ് മുബാറക്ക് ആശംസകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായി നസ്രിയ ഫഹദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത് (Nazriya).

[**https://www.instagram.com/nazriyafahadh/?utm_source=ig_embed&ig_rid=80ce0a03-df09-479d-90d3-6692206112a6**](https://www.instagram.com/nazriyafahadh/?utm_source=ig_embed&ig_rid=80ce0a03-df09-479d-90d3-6692206112a6)

ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഈദ് മുബാറക്ക് എഴുതുകയും ചെയ്‍തിരിക്കുന്നു നസ്രിയ.

ആരാധകരും നസ്രിയയ്‍ക്കും ഫഹദിനും തിരിച്ചും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40633/nazriya-sharing-a-photo-with-fahad)