---
title: "ചിരിയും ചിന്തയും നിറച്ച് 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും' ടീസർ പുറത്ത് "
english_title: "'Raghavettan's 16th and Rameshwara Yatra' teaser full of laughter and thoughts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40604/raghavettans-16th-and-rameshwara-yatra-teaser-full-of-laughter-and-thoughts"
published_at: "2022-05-03T14:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270ed584e9ea_RAGAVETTANTE PATHINAARUM RAMESWARA YATHRAYUM.jpg"
keywords: []
---

# ചിരിയും ചിന്തയും നിറച്ച് 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും' ടീസർ പുറത്ത് 

> **Lead Summary:** > കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും" സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

## Article Content

> കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും" സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

> "എന്റെയോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ സഖാക്കന്മാരുടെയോ ദേഹത്ത് ഒരു നുള്ള് മണ്ണു വാരിയിട്ടാൽ , അതിനു ആരെങ്കിലും ധൈര്യപ്പെട്ടാൽ ഇവിടെ ചോരപ്പുഴയൊഴുകും തർക്കമില്ല ...." താക്കീതിന്റെ ധ്വനിയുണർത്തി സഖാവ് രാഘവേട്ടൻ നടത്തുന്ന ഉശിരൻ പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ , തുടർന്ന് ചിരിമുഹൂർത്തങ്ങളുടെ വേറിട്ട കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

സൈന മൂവീസ് പുറത്തിറക്കിയ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രൺജി പണിക്കരാണ് രാഘവേട്ടനാകുന്നത്.

ഒപ്പം ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ .

ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു.

ബാനർ - കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ , നിർമ്മാണം - ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ - ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം - ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേൽ .

സംഭാഷണം - സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം - ശ്രീജിത്ത്, ചമയം - സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - സാബു കോട്ടപ്പുറം, പി ആർ ഓ - അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/40604/raghavettans-16th-and-rameshwara-yatra-teaser-full-of-laughter-and-thoughts)