കപ്പ് ഇക്കുറി മുംബൈ എടുക്കുമെന്നാണ് കടുത്ത ക്രിക്കറ്റ് പ്രേമിയായ സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം.ഹൈദരാബാദിനെതിരെയുള്ള ബാംഗ്ലൂരിന്റെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതേസമയം കോലിയുടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. നാളെ നടക്കാനിരിക്കുന്ന സണ്‍ റൈസേഴ്സിന്റെ ഡല്‍ഹി പരീക്ഷ ഇന്നലത്തേതുപോലെ എളുപ്പമാവില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.
നാളത്തെ മത്സരത്തില്‍ ഹൈദരാബാദിന് വിജയാശംസകള്‍ നേരുമ്പോള്‍ത്തന്നെ കപ്പ് 'മുംബൈയുടെ പിള്ളേര് എടുക്കു'മെന്നും സന്തോഷ് പണ്ഡിറ്റ് കണക്കുകൂട്ടുന്നു. കപ്പ് അടിച്ചാല്‍ ഒരുമിച്ച് ആഘോഷിക്കണമെന്നും ഇതേ പോസ്റ്റിന്റെ കമന്റില്‍ മുംബൈ ടീമിന്റെ ആരാധകരോട് സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.മുംബൈയോട് ഡല്‍ഹി പരാജയപ്പെട്ട മത്സരത്തിന് ശേഷവും സന്തോഷ് പണ്ഡിറ്റ് തന്റെ നിരീക്ഷണങ്ങളുമായി എത്തിയിരുന്നു. മുംബൈ-ഡല്‍ഹി ഫൈനലാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അതേസമയം കപ്പ് പുഷ്പം പോലം മുംബൈ നേടുമെന്നും സന്തോഷ് അന്ന് കുറിച്ചിരുന്നു.
As the new season of the Indian Premier League draws to an exciting end, Santosh Pandit predicts the crown winners