---
title: "സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം?നെഗറ്റീവ് കമന്റടിച്ചവര്‍ക്ക് മറുപടി വൈറൽ "
english_title: "A note has gone viral in response to comments on Mythili's wedding photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40596/a-note-has-gone-viral-in-response-to-comments-on-mythilis-wedding-photo"
published_at: "2022-05-03T13:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270e826692c3_MAIDHILI.jpg"
keywords: []
---

# സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം?നെഗറ്റീവ് കമന്റടിച്ചവര്‍ക്ക് മറുപടി വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയ നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. സമ്പത്താണ് താരത്തിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിവാഹ ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. വിവാഹശേഷവും മൈഥിലി അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് സമ്പത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

## Article Content

മലയാളികളുടെ പ്രിയ നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. സമ്പത്താണ് താരത്തിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിവാഹ ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. വിവാഹശേഷവും മൈഥിലി അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് സമ്പത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇവരുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ വിഷം വമിക്കുന്ന ഭാഷയിലെത്തുന്ന കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കിക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഗോകുല്‍ ഗോപാലകൃഷ്ണന്‍ എന്നയാളാണ് ഈ കുറിപ്പിന് പിന്നില്‍.

‘മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയ്ക്ക് താഴെ സോ കോള്‍ഡ് പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങള്‍ ആണ്. അതായത് ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല (ആണുങ്ങള്‍ക്ക് ആകാം അത് ാമരവീ പരിവേഷം ആണ്) സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികള്‍, നടന്മാര്‍ക്ക് ബാധകം അല്ല)

‘സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താല്‍ ഞങ്ങള്‍ക്ക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങള്‍ക്ക് ബാധകം അല്ല) സ്വന്തം കുഞ്ഞു മകള്‍ക്കൊപ്പം ഒക്കെ നില്‍ക്കുന്ന പടം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ സാധനങ്ങള്‍ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്.’

‘(അങ്ങനെ ഉള്ള ഫോട്ടോകള്‍ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂര്‍വം ക്രോപ്പ് ചെയ്യാത്തത് ആണ്) വെറുതെ അല്ല കോണ്‍ഫിഡന്റ് ആയി വിക്ടിം ബ്ലെയിം നടത്തുന്നവന്മാര്‍ക്ക് ഒക്കെ ഒടുക്കത്തെ സപ്പോര്‍ട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ്.’ ഗോകുല്‍ ഗോപാലകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40596/a-note-has-gone-viral-in-response-to-comments-on-mythilis-wedding-photo)