---
title: "വിവാഹ വാര്‍ഷിക ദിനത്തില്‍ ചിരുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്  മേഘ്‌ന"
english_title: "The post and photo posted by Meghna on her wedding anniversary is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40579/the-post-and-photo-posted-by-meghna-on-her-wedding-anniversary-is-going-viral"
published_at: "2022-05-03T12:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270d7ea872e2_MEGNA.jpg"
keywords: []
---

# വിവാഹ വാര്‍ഷിക ദിനത്തില്‍ ചിരുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്  മേഘ്‌ന

> **Lead Summary:** ഒരു മലയാളി നടി അല്ലെങ്കില്‍ പോലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌നരാജ്. നടി നാലുമാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ആയിരുന്നു ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം.

## Article Content

ഒരു മലയാളി നടി അല്ലെങ്കില്‍ പോലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌നരാജ്. നടി നാലുമാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ആയിരുന്നു ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം.

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വന്ന ആ ദുരന്തത്തിനുശേഷം ആകെ തളര്‍ന്നു പോവുകയായിരുന്നു മേഘ്‌ന. ഇതില്‍നിന്ന് പഴയ മേഖലയിലേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തു.

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചിരഞ്ജീവിയും മേഘ്‌നയും. ചീരുവിന്റെ മരണം ആരാധകരെയും ഏറെ വേദനിപ്പിച്ചു. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മേഘ്‌നയുടെ മകനായ റയാന്‍ രാജും മലയാളികളുടെ പ്രിയപ്പെട്ട താര പുത്രനാണ്.

ജൂനിയര്‍ ചീരു എന്നൊക്കെയായിരുന്നു ഈ മകനെ ആരാധകര്‍ വിളിച്ചിരുന്നത് . അവന്റെ അച്ഛനും അമ്മയും ഞാനാണ് അമ്മയുടെ റോള്‍ പെര്‍ഫെക്ട് ആയി ചെയ്യും. അച്ഛന്റെ റോള്‍ എങ്ങനെ ആയിരിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് നേരത്തെ മേഘ്‌ന പറഞ്ഞിരുന്നു.

വിവാഹവാര്‍ഷിക ദിനത്തില്‍ മേഘ്ന പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 

ചിരുവിനോട് ചേര്‍ന്നുനിന്നുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയ്ക്കൊപ്പമായാണ് മേഘ്ന രാജ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

എനിക്കും റയാനും വേണ്ടിയുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിന് വേണ്ടി അവന് നിങ്ങളുടെ ഗൈഡന്‍സ് ആവശ്യമാണെന്ന് എനിക്കറിയാം. അതാണ് ഞാന്‍ ദൈവത്തോട് ക്ഷമിക്കുന്നതിനുള്ള ഒരേയൊരു കാരണവും എന്നുമായിരുന്നു മേഘ്ന കുറിച്ചത്. നിരവധി പേരാണ് മേഘ്നയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40579/the-post-and-photo-posted-by-meghna-on-her-wedding-anniversary-is-going-viral)