---
title: "സായി പല്ലവി വിവാഹത്തിനൊരുങ്ങുന്നു... ? പുതിയ റിപ്പോർട്ട് "
english_title: "Sai Pallavi is getting ready for marriage ...? New report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40575/sai-pallavi-is-getting-ready-for-marriage-new-report"
published_at: "2022-05-03T12:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270d1b690f11_SAYI PALLAVI.jpg"
keywords: []
---

# സായി പല്ലവി വിവാഹത്തിനൊരുങ്ങുന്നു... ? പുതിയ റിപ്പോർട്ട് 

> **Lead Summary:** ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. 'പ്രേമം' എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്തു. 

## Article Content

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. 'പ്രേമം' എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്തു. 

ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. തികച്ചും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ' വിരാട പർവ്വം ' ആണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സായി പല്ലവി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പരക്കുന്നത്. ഉടനൊന്നും താൻ വിവാഹത്തിന് തയ്യാറാവില്ലെന്ന് എൻ ജി കെ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ നടൻ സുര്യയുമായി നടത്തിയ ഒരു പഴയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

താൻ ഉടൻ വിവാഹം കഴിയുന്നില്ലെന്ന് തീരുമാനിച്ചതിന് ഒരു വിചിത്രമായ കാരണവും അന്ന് സായി പല്ലവി പറഞ്ഞു. താൻ വിവാഹം കഴിച്ചാൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടി വരുമെന്നും മാതാപിതാക്കളെ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.

മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരിക്കാനും അവരെ പരിപാലിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിക്കുന്നത് അതിന് ഒരു തടസ്സമാവുമെന്നും പറഞ്ഞാണ് അന്ന് താരം വിവാഹം വേണ്ടെന്ന് വെച്ചത്. താരത്തിന്റെ ഈ പ്രസ്താവന അന്ന് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സായിയുടെ ആരാധകർക്കിടയിൽ ഈ വാർത്ത വലിയൊരു നടുക്കം സൃഷ്ടിക്കുകയുണ്ടായി. 

വിരാട പർവ്വത്തിന്റെ റിലീസിന് ശേഷം താരം വിവാഹത്തിന് തയ്യാറാവുകയാണെന്നും. സായി പല്ലവിക്ക് അനിയോജ്യനായ വരനെ കുടുംബം തേടുകയാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ശ്യാം സിംഹ റോയിക്ക് ശേഷം അടുത്തതായി താരത്തിന്റെ ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം നൽകിയതിനാൽ സായി പല്ലവി പുതിയ പ്രോജക്റ്റുകളിൽ ഒപ്പിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ സായി പല്ലവി തന്റെ ചിത്രമായ കനായുടെ സംവിധായകൻ എ.എൽ.വിജയുമായി ഡേറ്റിംഗ് നടത്തുന്നു എന്ന തരത്തിൽ കിംവദന്തികൾ പുറത്ത് വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാവുമെന്നും അന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/40575/sai-pallavi-is-getting-ready-for-marriage-new-report)