---
title: "ഒക്ടോബർ 7 ന് എന്താണ് സംഭവിക്കുക എന്ന് ദുൽഖർ സൽമാൻ പൃഥ്വിരാജിനോട് "
english_title: "Dulquer Salman asks Prithviraj what will happen on October 7"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4057/dulquer-salman-asks-prithviraj-what-will-happen-on-october-7"
published_at: "2021-10-07T23:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f3ac7df5f9_dulqer.jpg"
keywords: []
---

# ഒക്ടോബർ 7 ന് എന്താണ് സംഭവിക്കുക എന്ന് ദുൽഖർ സൽമാൻ പൃഥ്വിരാജിനോട് 

> **Lead Summary:** **പൃ**ഥ്വിരാജ് നായകനായ ഭ്രമം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, ഈ ക്രൈം ത്രില്ലറിനെ കുറിച്ചുള്ള ആവേശത്തിന്റെ തോത് കൂടി വരികയാണ്. മലയാളത്തിലെ ജനപ്രിയ നടൻ ദുൽഖർ സൽമാൻ, തനിക്ക് ഒരു നിഗൂഢമായ ഫോൺകോൾ ലഭിച്ചതിനെ കുറിച്ച് പറയുകയും സിഐഡി രാംദാസ് തനിക്ക് ഫോൺ കോൾ ചെയ്യുന്നത് എന്തിനാണ് എന്നും അയാള്‍ക്ക് എന്താണ് വേണ്ടതെന്നും തന്റെ ഉറ്റ സുഹൃത്തും സിനിമയുടെ പ്രധാന നായകനായ പൃഥിവിരാജിനോട് ട്വിറ്ററിൽ ചോദിച്ചു.

## Article Content

**പൃ**ഥ്വിരാജ് നായകനായ ഭ്രമം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, ഈ ക്രൈം ത്രില്ലറിനെ കുറിച്ചുള്ള ആവേശത്തിന്റെ തോത് കൂടി വരികയാണ്. മലയാളത്തിലെ ജനപ്രിയ നടൻ ദുൽഖർ സൽമാൻ, തനിക്ക് ഒരു നിഗൂഢമായ ഫോൺകോൾ ലഭിച്ചതിനെ കുറിച്ച് പറയുകയും സിഐഡി രാംദാസ് തനിക്ക് ഫോൺ കോൾ ചെയ്യുന്നത് എന്തിനാണ് എന്നും അയാള്‍ക്ക് എന്താണ് വേണ്ടതെന്നും തന്റെ ഉറ്റ സുഹൃത്തും സിനിമയുടെ പ്രധാന നായകനായ പൃഥിവിരാജിനോട് ട്വിറ്ററിൽ ചോദിച്ചു.

അത് ഒരു രഹസ്യമാണെന്നും സത്യം നാളെ പുറത്തുവരുമെന്നും പൃഥ്വിരാജ് അതിനു മറുപടിയും നൽകി. നാളെ എന്താണ് സംഭവിക്കുക? ദുൽഖർ സൽമാനെപ്പോലെ, ഉത്തരം കണ്ടെത്താൻ നമ്മളും കാത്തിരിക്കേണ്ടി വരും. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത, പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹൻദാസ്, രാശി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവർ അഭിനയിച്ച്, ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഭ്രമം ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/4057/dulquer-salman-asks-prithviraj-what-will-happen-on-october-7)