---
title: "'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്"
english_title: "'Pappan', the new poster of the movie is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40568/pappan-the-new-poster-of-the-movie-is-out"
published_at: "2022-05-03T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270cddf628fb_PAPPAN.jpg"
keywords: []
---

# 'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

> **Lead Summary:** സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് (Paappan). സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം.

**

ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്യാം ശശിധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. 'പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു.

[https://www.facebook.com/ActorGokulSuresh/posts/569742987843006**](https://www.facebook.com/ActorGokulSuresh/posts/569742987843006)

തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/40568/pappan-the-new-poster-of-the-movie-is-out)