82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!

82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!
2022-05-03T11:13:00 | By Susmitha Surendran

ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിൽ(world's largest bottle of whiskey) ലേലത്തിന്. മെയ് 25 -ന് സ്കോട്ട്ലാൻഡിലാണ് ലേലം നടക്കുക. 'ദി ഇൻട്രെപ്പിഡ്'(The Intrepid) എന്നാണ് ഈ കുപ്പി അറിയപ്പെടുന്നത്. ഈ കുപ്പിക്ക് അഞ്ച് അടി 11 ഇഞ്ച് ഉയരമുണ്ട്.

ദി മക്കാലൻ ഡിസ്റ്റിലറി(The Macallan Distillery)യിൽ നിന്നുള്ള 32 വർഷം പഴക്കമുള്ള വിസ്കിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഈ സിം​ഗിൾ മാൾട്ട് 82.16 ​ഗാലൺ ഉൾക്കൊള്ളുന്നതാണ്. 2021 -ൽ കുപ്പിയിലാക്കിയ ശേഷം ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി കുപ്പിയായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇതിനെ അം​ഗീകരിച്ചു.

ഈ ഭീമാകാരമായ കുപ്പി 444 സ്റ്റാൻഡേർഡ് ബോട്ടിലുകൾക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 25 -ന് എഡിൻബർഗ് ആസ്ഥാനമായുള്ള ലിയോൺ ആൻഡ് ടേൺബുള്ളാണ് ഇത് ലേലം ചെയ്യുക. 32 വർഷമായി ദി മക്കാലന്റെ സ്പെയ്‌സൈഡ് വെയർഹൗസിലാണ് ഇത് തയ്യാറാക്കിയത് എന്ന് പറയുന്നു.

ഡങ്കൻ ടെയ്‌ലർ സ്‌കോച്ച് വിസ്‌കി എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്പനിയാണ് കഴിഞ്ഞ വർഷം വിസ്കി ഈ കുപ്പിയിലാക്കിയത്. വലിപ്പം മാത്രമല്ല കുപ്പിയുടെ പ്രത്യേകത. ഏറ്റവും വില കൂടിയ വിസ്കി ബോട്ടിൽ എന്ന ലോക റെക്കോർഡ് സ്ഥാപിക്കാനും ഈ വിസ്കി കുപ്പിക്ക് കഴിയുമെന്ന് ലേല സ്ഥാപനം പറയുന്നു.

എന്നാൽ, 1.9 മില്യൺ ഡോളറിന് മുകളിൽ വിറ്റാൽ മാത്രമേ അത് സംഭവിക്കൂ. ഈ അഞ്ചടി പതിനൊന്നിഞ്ച് ഉയരമുള്ള വിസ്കിയുടെ ലേലത്തിൽ ആ​ഗോള താൽപര്യമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ലേലം വിളിക്കുന്നവർക്ക് ഈ സ്കോച്ച് വിസ്കിയുടെ ചരിത്രത്തിന്റെ ഭാ​ഗമാവാൻ സാധിക്കും.

ലോകത്തിലെ ഏറ്റവും മികച്ച ഡിസ്റ്റിലറികളിലൊന്നായ ദി മക്കാലനിൽ നിന്നുമുള്ള 32 വർഷം പഴക്കമുള്ള സിംഗിൾ-മാൾട്ട് സ്കോച്ചിന്റെ ഉടമകളാകും അവർ എന്ന് ലിയോൺ ആൻഡ് ടേൺബുളിന്റെ കോളിൻ ഫ്രേസർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: 82.16 gallon whiskey for sale; Expect millions!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup