ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു; കാലടി ഓമന

ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു; കാലടി ഓമന
2022-05-03T10:55:00 | By Susmitha Surendran

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . ഇപ്പോഴിതാ നടന്‍ ജയസൂര്യയുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മ്മാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാന്‍ കൊള്ളാവുന്ന ഒരു പയ്യന്‍ അങ്ങനെയാണ്.



ദിലീപിനെയും ഞാന്‍ അങ്ങനെ കണ്ടിട്ടുണ്ട്” എന്നാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഓമന പ്രതികരിച്ചത്. സ്വഭാവ നടിയായും അമ്മ വേഷങ്ങളിലുമായി 300 ഓളം സിനിമകളില്‍ വേഷമിട്ട നടിയാണ് കാലടി ഓമന. അമ്മ സംഘടനയെ കുറിച്ചും നടി പറയുന്നുണ്ട്. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്.

തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാന്‍ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും കിട്ടാറുണ്ട്.



എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട് എന്നും ഓമന പറയുന്നു. അതേസമയം, നിരവധി സിനിമകളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഈശോ, ആട് 3, കത്തനാര്‍, ടര്‍ബോ പീറ്റര്‍, മേരി ആവാസ് സുനോ, രാം സേതു, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Content Highlight: Actress Kalady Omana's words about the beginning of actor Jayasurya's career got attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup