---
title: "സ്വന്തമായി ഡിസൈന്‍ ചെയ്ത ടോപ് ധരിച്ചു താരം; ടോപ് അസ്സല്‍ ആയിട്ടുണ്ടെന്ന് കമന്റ് "
english_title: "The actress wearing a self-designed top; Comment that the top has been original"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40494/the-actress-wearing-a-self-designed-top-comment-that-the-top-has-been-original"
published_at: "2022-05-02T21:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ffceb766d2_Untitled-1.jpg"
keywords: []
---

# സ്വന്തമായി ഡിസൈന്‍ ചെയ്ത ടോപ് ധരിച്ചു താരം; ടോപ് അസ്സല്‍ ആയിട്ടുണ്ടെന്ന് കമന്റ് 

> **Lead Summary:** **വ**സ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

## Article Content

**വ**സ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത ടോപ് ധരിച്ചു നില്‍ക്കുന്ന ഉര്‍ഫിയുടെ ചിത്രമാണ്. കടും പിങ്ക് നിറത്തിലുള്ള കോസെറ്റ് ടോപ് ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഉര്‍ഫി പങ്കുവെച്ചത്.

പി.യു.സി ഫാബ്രിക്കില്‍ നിന്നും തയ്യാറാക്കിയെടുത്ത ടോപ് ആണ് താരം ധരിച്ചിരിക്കുന്നത്. വൈറ്റ് ജീന്‍സിനൊപ്പമുള്ള ഉര്‍ഫിയുടെ പ്ലാസ്റ്റിക് കോസെറ്റ് ടോപ് അസ്സല്‍ ആയിട്ടുണ്ടെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.

അടുത്തിടെ ഉര്‍ഫിയുടെ വസ്ത്രധാരണ രീതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രമുഖ സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ഫറാ ഖാന്‍ അലി രംഗത്തെത്തിയിരുന്നു.

അരോചകമായി വസ്ത്രം ധരിക്കുന്ന ഈ പെണ്‍കുട്ടിയെ കര്‍ശനമായി താക്കീതു ചെയ്യേണ്ടതുണ്ട്. അവളെ നോക്കി ആളുകള്‍ തമാശരൂപേണ ചിരിക്കുന്നു. പക്ഷേ, അവര്‍ ചിരിക്കുമ്ബോള്‍ അവളുടെ വസ്ത്രധാരണത്തെ അവര്‍ ഇഷ്ടപ്പെടുന്നുവെന്ന് അവള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.

ഇക്കാര്യം അവളോട് ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു എന്നാണ് ഫറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഫറയുടെ മറുപടി നല്‍കി ഉര്‍ഫിയും രംഗത്തെത്തുകയുണ്ടായി. നല്ല വസ്ത്രം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് വിശദീകരിക്കാമോ എന്നാണ് ഉര്‍ഫി ചോദിച്ചത്.

ഞാന്‍ വസ്ത്രം ധരിക്കുന്ന രീതിയെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല എന്ന കാര്യം എനിക്കറിയാം. ഞാന്‍ കുമിളയ്ക്കുള്ളിലല്ല ജീവിക്കുന്നത്. പക്ഷേ, ആളുകളുടെ അഭിപ്രായങ്ങളെ ഞാന്‍ ഗൗനിക്കാറില്ല. ഡിസൈനര്‍ ടാഗോടുകൂടിയ വസ്ത്രം നിങ്ങള്‍ ധരിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നത് ആകുമോ? നിങ്ങളുടെ ബന്ധുക്കള്‍ സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്യാറുണ്ട്.

അവിടെ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്‌ അഭിനയിക്കുകയും ഐറ്റം നമ്ബറുകള്‍ ചെയ്യുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അരോചകമല്ലേ? കൂടാതെ, ഐറ്റം നമ്ബറുകളില്‍ സ്ത്രീകളുടെ ശരീരം ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നു, അത് സ്വീകാര്യമാണോ? വീടുകളിലാണ് ഇതിന് തുടക്കമിടേണ്ടത്.

സമാധാനം പുറത്തും. ഇത് നിങ്ങളുടെ ഭാഗത്തുള്ള അനാവശ്യമായ ഇടപെടലാണ്. താരങ്ങളുടെ മക്കള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച്‌ വസ്ത്രം ധരിക്കുന്നത് അരോചകമേ അല്ല എന്നാണ് ഉര്‍ഫി നല്‍കിയ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/40494/the-actress-wearing-a-self-designed-top-comment-that-the-top-has-been-original)