---
title: "ഇന്ദ്രൻറെ കടുത്ത ആരാധികയാണ് താൻ, മനസ്സ് തുറന്ന്  പൂർണിമ"
english_title: "She is a big fan of Indra and opens her mind to Purnima"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40452/she-is-a-big-fan-of-indra-and-opens-her-mind-to-purnima"
published_at: "2022-05-02T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fbad617043_POORNIMA.jpg"
keywords: []
---

# ഇന്ദ്രൻറെ കടുത്ത ആരാധികയാണ് താൻ, മനസ്സ് തുറന്ന്  പൂർണിമ

> **Lead Summary:** പൂർണിമ ഇന്ദ്രജിത്ത് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ നിരവധി വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഫാഷൻ ഡിസൈനിങ് രംഗത്തും ഒരുപോലെ സജീവമാണ് താരം. ഒരു അവതാരകയായാണ് പൂർണിമ ചുവടുവെയ്ക്കുന്നത്. പൂർണിമയുടെ വ്യത്യസ്തമായ അവതരണ ശൈലി വളരെ പെട്ടെന്ന് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. 

## Article Content

പൂർണിമ ഇന്ദ്രജിത്ത് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ നിരവധി വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഫാഷൻ ഡിസൈനിങ് രംഗത്തും ഒരുപോലെ സജീവമാണ് താരം. ഒരു അവതാരകയായാണ് പൂർണിമ ചുവടുവെയ്ക്കുന്നത്. പൂർണിമയുടെ വ്യത്യസ്തമായ അവതരണ ശൈലി വളരെ പെട്ടെന്ന് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. 

വളരെ പെട്ടെന്ന് തന്നെ നല്ലൊരു അഭിനേത്രി എന്ന പേരും പൂർണിമ നേടി. ഇതിനിടയിലാണ് താരം വിവാഹിതയായത്. പ്രശസ്ത നടൻ ഇന്ദ്രജിത്ത് സുകുമാരനെ ആണ് താരം വിവാഹം ചെയ്തത്. ഇതിനു ശേഷം താരം സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തു എന്നു പറയാം.

പിന്നീട് മടങ്ങി വരവ് നടത്തി കുറച്ചു സമയത്തിനു ശേഷം. വൈറസ് എന്ന ചിത്രത്തിലൂടെ തൻറെ അഭിനയ മികവ് താരം വീണ്ടും തെളിയിച്ചു.

ഇതിനിടയിൽ ഒരു ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചു. കൊബാൾട്ട് ബ്ലൂ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രശംസയാണ് പൂർണിമയ്ക്ക് ലഭിച്ചത്. തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. വിവാഹശേഷം കഥപറയാൻ തന്നെ ആരും സമീപിച്ചില്ല എന്നാണ് പൂർണിമ പറയുന്നത്.

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് താൻ. വൈറസ് ചെയ്യണമെന്ന് ആഷിക് അബുവും റിമയും ഇങ്ങോട്ട് ആവശ്യപ്പെട്ടത് ആയിരുന്നു. ഇതര ഭാഷാ ചിത്രങ്ങൾ അഭിനയിക്കുമ്പോൾ അമിത പ്രതീക്ഷ ഉണ്ടാവില്ല എന്നും താരം കൂട്ടിച്ചേർത്തു.

മലയാളം ഉൾപ്പെടെയുള്ള ഒട്ടേറെ ചിത്രങ്ങളുടെ കഥ കേൾക്കുന്നുണ്ട്. നല്ല പ്രോജക്റ്റുകളുടെ ഭാഗമാവണം എന്ന് ആഗ്രഹിക്കുന്നു. നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ഹിന്ദി വെബ് സീരീസ് ഷൂട്ടിങ് ആരംഭിച്ചു.

തുറമുഖം എന്ന സിനിമയിലെ കഥാപാത്രം ഒരുപാട് സന്തോഷം നൽകി എന്നും താരം കൂട്ടിച്ചേർക്കുന്നു. കലാകാരി എന്ന നിലയിൽ അറിയപ്പെടാനാണ് കൂടുതൽ ആഗ്രഹം. താനൊരു ഇന്ദ്രജിത്ത് ഫാൻ ആണ് എന്നും പൂർണിമ പറയുന്നു. ഇന്ദ്രൻ വളരെ നല്ല പിന്തുണയാണ് തരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40452/she-is-a-big-fan-of-indra-and-opens-her-mind-to-purnima)