---
title: "ഇത് അച്ഛന്റെയും മക്കളുടേയും ട്രിപ്പാണ്, ഫോട്ടോ പങ്കുവെച്ച് ഇന്ദ്രജിത്ത്"
english_title: "Indrajith shared a photo during the trip and Purnima commented"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40410/indrajith-shared-a-photo-during-the-trip-and-purnima-commented"
published_at: "2022-05-02T13:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f8e76459cf_INDRAJITH.jpg"
keywords: []
---

# ഇത് അച്ഛന്റെയും മക്കളുടേയും ട്രിപ്പാണ്, ഫോട്ടോ പങ്കുവെച്ച് ഇന്ദ്രജിത്ത്

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ദ്രജിത്തും കുടുംബവും. അമ്മയ്ക്കും അച്ഛനും പിന്നാലെ മക്കളും സിനിമയില്‍ എത്തിയിരുന്നു, പ്രാര്‍ത്ഥന പാട്ടിലാണ് കഴിവ് തെളിയിച്ചത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ദ്രജിത്തും കുടുംബവും. അമ്മയ്ക്കും അച്ഛനും പിന്നാലെ മക്കളും സിനിമയില്‍ എത്തിയിരുന്നു, പ്രാര്‍ത്ഥന പാട്ടിലാണ് കഴിവ് തെളിയിച്ചത്.

നക്ഷത്ര അഭിനയത്തിലും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബങ്ങള്‍കൊപ്പം യാത്ര പോകാറുണ്ട് ഇന്ദ്രജിത്ത്. കഴിഞ്ഞദിവസം മക്കള്‍ക്കൊപ്പം യാത്ര പോയതിന്റെ ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്.

ഡാഡ് ആന്‍ഡ് ഡോട്ടേഴ്സ് ടൂര്‍ എന്ന ക്യാപ്ഷനോടെയായാണ് ഇന്ദ്രജിത്ത് മക്കളോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് ഡാഡി ഡോട്ടേഴ്സ് സീസണാണെന്നും നടന്‍ കുറിച്ചിരുന്നു. പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത് പൂര്‍ണിമയായിരുന്നു. നന്നായി ആസ്വദിക്കൂ, ഒപ്പം എന്നെ മിസ് ചെയ്യൂയെന്നായിരുന്നു പൂര്‍ണിമ കമന്റ് ചെയ്തത്.

ഇല്ല, ഇത് അച്ഛന്റെയും മക്കളുടേയും ട്രിപ്പാണ്, ഇതില്‍ അമ്മയ്ക്ക് പ്രവേശനമില്ലെന്നായിരുന്നു പ്രാര്‍ത്ഥന പൂര്‍ണിമയോട് പറഞ്ഞത്. അല്ല പിന്നെ എന്നായിരുന്നു ഇന്ദ്രജിത്തും പറഞ്ഞത്. ഡാഡി കൂള്‍ അടിപൊളിയാണല്ലോ, കിടിലന്‍ ഫോട്ടോ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയുള്ളത്.

അതേസമയം ഒരു ഇടവേളയ്ക്കു ശേഷം വൈറസ് എന്ന സിനിമയിലൂടെ പൂര്‍ണിമ തിരിച്ചെത്തിയിരുന്നു. പിന്നീട് തുറമുഖം എന്ന സിനിമയിലും താരം അഭിനയിച്ചു, ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ .

### Related Links & Sources
- [Original Story Source](https://moviemax.in/news/40410/indrajith-shared-a-photo-during-the-trip-and-purnima-commented)