---
title: "ആദ്യ ചുംബനം നൽകിയത് അന്നായിരുന്നു; മനസ്സ് തുറന്ന് താരം "
english_title: "Blessy is now revealing about the first kiss of her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40402/blessy-is-now-revealing-about-the-first-kiss-of-her-life"
published_at: "2022-05-02T12:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f87754a5d9_BLASLY.jpg"
keywords: []
---

# ആദ്യ ചുംബനം നൽകിയത് അന്നായിരുന്നു; മനസ്സ് തുറന്ന് താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബ്ലെസ്സി. ഇത്തവണത്തെ ബിഗ് ബോസ് വീട്ടിലെ സജീവമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ തൻറെ ജീവിതത്തിലെ ആദ്യത്തെ ചുംബനത്തെ കുറിച്ച് തുറന്നുപറയുകയാണ് ബ്ലെസ്സി.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബ്ലെസ്സി. ഇത്തവണത്തെ ബിഗ് ബോസ് വീട്ടിലെ സജീവമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ തൻറെ ജീവിതത്തിലെ ആദ്യത്തെ ചുംബനത്തെ കുറിച്ച് തുറന്നുപറയുകയാണ് ബ്ലെസ്സി.

സുചിത്ര ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു ബ്ലെസ്സി ഈ കാര്യം തുറന്നു പറഞ്ഞത്. അച്ഛനും അമ്മയ്ക്കും അല്ലാതെ ആദ്യമായിട്ട് ആർക്കാണ് ഉമ്മ കൊടുത്തത് എന്നായിരുന്നു ചോദ്യം.

അത് ഒരു പെൺകുട്ടി തന്നെയാണ് എന്നും എന്നാൽ പേര് പറയാൻ പറ്റില്ല എന്നും ആയിരുന്നു ബ്ലെസി നൽകിയ മറുപടി. എവിടെയായിരുന്നു ചുംബിച്ചത് എന്നായിരുന്നു ദിൽഷ ചോദിച്ച ചോദ്യം. ചുണ്ടിൽ തന്നെയായിരുന്നു എന്നാണ് ബ്ലെസി പിന്നീട് പറഞ്ഞത്.

ബ്ലെസ്സി ബിഗ് ബോസ് വീട്ടിലെ സജീവ് കളിക്കാരനാണ്. മറ്റുള്ളവരെ പോലെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ വേണ്ടി എന്തും കളിക്കുന്ന പരിപാടി ബ്ലെസിക്ക് ഇല്ല. ബുദ്ധി ഉപയോഗിച്ച് ആണ് താരം കളിക്കുന്നത്.

മോഹൻലാൽ അടക്കം നിരവധി ആളുകൾ താരത്തിൻ്റെ ഈ സ്ട്രാറ്റജിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. മെസ്സിയുടെ കളി പോലെ തന്നെ അദ്ദേഹത്തിൻറെ പ്രണയവും സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചാവിഷയമാണ്.

ദിൽഷയെ തനിക്ക് ഇഷ്ടമാണ് എന്ന് ബ്ലെസി കുറച്ചു മുൻപ് തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിലെ മറ്റുള്ള മത്സരാർത്ഥികളുടെ മുൻപിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് എന്തുകൊണ്ടാണ് ദിൽഷയോട് പ്രണയം തോന്നിയത് എന്ന കാരണവും ബ്ലെസി തുറന്നു പറയുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/40402/blessy-is-now-revealing-about-the-first-kiss-of-her-life)