---
title: "സ്വിമ്മിം​ഗ്പൂളിൽ നീന്തി, കസേരയിൽ കയറി വിശ്രമിച്ച് കടൽ സിംഹം, വൈറലായി വീഡിയോ"
english_title: "The video of a sea lion is now going viral on the internet."
publisher: "moviemax.in"
canonical_url: "https://moviemax.in/news/40388/the-video-of-a-sea-lion-is-now-going-viral-on-the-internet"
published_at: "2022-05-02T12:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f7ae07bc1a_viral.jpg"
keywords: []
---

# സ്വിമ്മിം​ഗ്പൂളിൽ നീന്തി, കസേരയിൽ കയറി വിശ്രമിച്ച് കടൽ സിംഹം, വൈറലായി വീഡിയോ

> **Lead Summary:** ഒരു കടൽ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ഉറപ്പായും ഈ വീഡിയോ കാണുമ്പോൾ നാം ചിരിച്ചുപോവും. ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപുകളിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

## Article Content

ഒരു കടൽ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ഉറപ്പായും ഈ വീഡിയോ കാണുമ്പോൾ നാം ചിരിച്ചുപോവും. ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപുകളിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

വൈറൽ ഹോ​ഗ് (Viral Hog) എന്ന ഇൻസ്റ്റ​ഗ്രാം പേജാണ് കടൽ സിംഹത്തിന്റെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വിഐപി അതിഥിയെ പോലെ പെരുമാറുന്ന കടൽ സിംഹത്തെ വീ‍ഡിയോയിൽ കാണാം. അതിൽ, കടൽ സിംഹം കടലിൽ നിന്നും മെല്ലെ മെല്ലെ കയറി വരികയാണ്.

[**https://www.instagram.com/viralhog/?utm_source=ig_embed&ig_rid=cd95c4d4-6ca9-4509-b70a-685ad488e66b**](https://www.instagram.com/viralhog/?utm_source=ig_embed&ig_rid=cd95c4d4-6ca9-4509-b70a-685ad488e66b)

പിന്നെ നേരെ പോകുന്നത് പൂളിലേക്കാണ്. പിന്നെ പൂളിൽ ഒരൊറ്റ നീന്തൽ. ശേഷം പൂളിലെ പടികൾ കയറിവരുന്നു. ഒരു വിഐപിയെ പോലെ അവിടെയിട്ടിരിക്കുന്ന ചാരുകസേരയിൽ കയറിക്കിടക്കുകയാണ് പിന്നെ. അതിനേക്കാൾ തമാശ ആ ചാരുകസേരയിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. അതൊന്നും ​ഗൗനിക്കാതെയാണ് കടൽ സിംഹം അതിലേക്ക് കയറുന്നത്.

അയാൾ ആകെ അമ്പരന്ന് പോകുന്നു. എന്നാൽ, 'എഴുന്നേറ്റ് പോടോ, ഇതെന്റെയാണ്' എന്ന മട്ടിൽ കടൽ സിംഹം ഒരു കുലുക്കവുമില്ലാതെ അതിൽ കയറി. ഇതോടെ അയാൾ അവിടെ നിന്നും എഴുന്നേൽക്കുകയും ഇതെന്താണ് ഈ സംഭവിക്കുന്നത് എന്ന് അന്തം വിട്ടു നോക്കുന്നതും വീ‍ഡിയോയിൽ വ്യക്തമായി കാണാം.

പോകുന്നതിനിടയിൽ അയാൾ അതിലിട്ടിരിക്കുന്ന തന്റെ ടവ്വലും എടുത്തു കൊണ്ടുപോകുന്നതും കാണാം. റിസോർട്ടിലെത്തിയിരിക്കുന്ന മറ്റുള്ള ആളുകളും ഈ സംഭവമെല്ലാം കണ്ട് അന്തംവിട്ടിട്ടുണ്ടാകണം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഷെയറുമൊക്കെയായി എത്തിയത്. മിക്കവരും കടൽ സിംഹം അവിടെ ചിൽ ചെയ്യുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. 'എന്തിനാണ് അയാൾ ആ ടവ്വൽ എടുത്തു മാറ്റിയത്' എന്ന് വേറൊരാൾ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40388/the-video-of-a-sea-lion-is-now-going-viral-on-the-internet)