---
title: " ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ അജ്ഞാത ആക്രമണം"
english_title: "Anonymous attack on Tanzanian Tic Tac Toe star Kili Paul"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40320/anonymous-attack-on-tanzanian-tic-tac-toe-star-kili-paul"
published_at: "2022-05-01T22:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ec236ab7a2_kili paul.jpg"
keywords: []
---

#  ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ അജ്ഞാത ആക്രമണം

> **Lead Summary:** **സോ**ഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചം​ഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.

## Article Content

**സോ**ഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചം​ഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.

കിലിന്റെ വലതുകാലിന്റെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി പറഞ്ഞു. കിലി തന്റെ യൂട്യൂബ് വിഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ആളുകൾ എപ്പോഴും എന്നെ താഴ്ത്താനാണ് ആ​ഗ്രഹിക്കുന്നത്.

പക്ഷേ ദൈവം എന്റെ കൂടെയാണ്. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും കിലി പോൾ ആരാധകരോട് പറഞ്ഞു. വടികളും കത്തിയുമുപയോ​ഗിച്ചാണ് അഞ്ചം​ഗ സംഘം കിലിയെ ആക്രമിച്ചത്. സഹോദരി നീമയ്ക്കൊപ്പം ടിക് ടോകിൽ കിലി പോൾ ചെയ്യുന്ന വിഡിയോകളെല്ലാം ഏറെ വൈറലാണ്.

ഈ വർഷം ഫെബ്രുവരിയിൽ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. മൻ കി ബാത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളിനെ പ്രശംസിച്ചിരുന്നു.

കിലി പോളിന്റെയും സഹോദരിയുടെയും വിഡിയോകളെ കുറിച്ച് സംസാരിച്ച മോദി, വിവിധ ഭാഷകളിൽ പ്രശസ്തമായ ഇന്ത്യൻ ഗാനങ്ങളുടെ വിഡിയോകൾ നിർമ്മിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 3.6 ദശലക്ഷം ഫോളോവേഴ്സാണ് കിലി പോളിന് ഇൻസ്റ്റ​ഗ്രാമിൽ മാത്രമുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40320/anonymous-attack-on-tanzanian-tic-tac-toe-star-kili-paul)