---
title: "വിജയ് ബാബുവിനെ കുറിച്ച്‌ രണ്ട് വാക്ക് പറയാമോ എന്ന് കമന്റ് - സാന്ദ്രയുടെ മറുപടി വൈറല്‍"
english_title: "Can you say a word or two about Vijay Babu - Sandra's reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40315/can-you-say-a-word-or-two-about-vijay-babu-sandras-reply-goes-viral"
published_at: "2022-05-01T22:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626eb77c890f6_sandra.jpg"
keywords: []
---

# വിജയ് ബാബുവിനെ കുറിച്ച്‌ രണ്ട് വാക്ക് പറയാമോ എന്ന് കമന്റ് - സാന്ദ്രയുടെ മറുപടി വൈറല്‍

> **Lead Summary:** **ന**ടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവനടി എത്തുകയായിരുന്നു.

## Article Content

**ന**ടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവനടി എത്തുകയായിരുന്നു.

പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബുവിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ വിജയ് ബാബുവിനെക്കുറിച്ച്‌ ചോദിച്ചയാള്‍ക്ക് സാന്ദ്ര തോമസ് നല്‍കിയ മറുപടി വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സാന്ദ്ര പങ്കുവെച്ച വീഡിയോയ്‌ക്ക് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

വിജയ് ബാബുവിനെക്കുറിച്ച്‌ രണ്ട് വാക്ക് എന്നായിരുന്നു ഒരാള്‍ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിംസ് തുടങ്ങിയത്.

നിരവധി സിനിമകളായിരുന്നു ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത്. അതിനിടയിലായിരുന്നു സാന്ദ്ര പിന്‍വാങ്ങിയത്. നേരത്തെ സാന്ദ്ര വിജയ് ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. ഉപദ്രവിച്ചുവെന്ന് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ സാക്ഷികള്‍ കൂറുമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40315/can-you-say-a-word-or-two-about-vijay-babu-sandras-reply-goes-viral)