---
title: "ചുവപ്പ് ഗൗണണിഞ്ഞു സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം "
english_title: "Imaginatively dressed in red; You will see new pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40312/imaginatively-dressed-in-red-you-will-see-new-pictures"
published_at: "2022-05-01T21:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626eb2a59f8ee_bhavana.jpg"
keywords: []
---

# ചുവപ്പ് ഗൗണണിഞ്ഞു സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം 

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്.

## Article Content

**മ**ലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്.

ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒട്ടേറേ പേരാണ് ഭാവനയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പേര്.

നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40312/imaginatively-dressed-in-red-you-will-see-new-pictures)