---
title: "രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നു; അമ്പരപ്പിക്കുന്ന വീഡിയോ കാണാം "
english_title: "Two giant snakes dancing on their shoulders; Watch the shocking video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40309/two-giant-snakes-dancing-on-their-shoulders-watch-the-shocking-video"
published_at: "2022-05-01T21:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626eacc71f834_snake.jpg"
keywords: []
---

# രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നു; അമ്പരപ്പിക്കുന്ന വീഡിയോ കാണാം 

> **Lead Summary:** **മൃ**ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്.

## Article Content

**മൃ**ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്.

നമുക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കാത്തതോ, അനുഭവിക്കാന്‍ സാധിക്കാത്തതോ ആയ കാര്യങ്ങളായിരിക്കും ഈ രീതിയില്‍ മൃഗങ്ങളുടെ വീഡിയോകളില്‍ കാണാനാവുക അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചവിട്ടുന്നാളാണ് ഈ വീഡിയോയിലുള്ളത്. ഇന്തോനേഷ്യക്കാരനാണ് ഈ കക്ഷി. അസാധാരണമായ വലിപ്പമുള്ള പെരുമ്പാമ്പുകളെയാണ് വീഡിയോയില്‍ കാണുന്നത്.

20 അടി വരെയെല്ലാം നീളം വയ്ക്കാവുന്ന വലയുടെ ആകൃതിയിലുള്ള ഡിസൈനോട് കൂടിയ പെരുമ്പാമ്പുകള്‍. ഇവയുടെ തൂക്കവും വളരെ കൂടുതലായിരിക്കും. ഭാരം താങ്ങാന്‍ വേണ്ടി ഇരുകാലുകളും 'ബാലന്‍സ്' ചെയ്താണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്.

വിഷമുള്ള ഇനത്തില്‍ പെടുന്ന പാമ്പല്ലെങ്കിലും പെരുമ്പാമ്പിനും മനുഷ്യനെ അപായപ്പെടുത്താന്‍ സാധിക്കും. വിഷം കയറില്ലെങ്കിലും ഇവയ്ക്ക് നമ്മെ കടിക്കാം. അതുപോലെ ഇവയ്ക്ക് മനുഷ്യരോളം തന്നെ വലിപ്പമുള്ളതോ അതിലധികം വലിപ്പമുള്ളതോ ആയ ജീവികളെയെല്ലാം വിഴുങ്ങാന്‍ സാധിക്കും.

മനുഷ്യരെയും സമാനമായ രീതിയില്‍ വിഴുങ്ങാം. അതുകൊണ്ട് തന്നെ പെരുമ്പാമ്പുകളെയും സൂക്ഷിക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല, കാഴ്ചയ്ക്ക് ഇവയുണ്ടാക്കുന്ന ഭീകരത ചെറുതല്ല. കാഴ്ചബംഗ്ലാവിലോ, സിനിമകളിലോ കാണുന്നത് പോലെയല്ലല്ലോ നേരിട്ട് ഒരാള്‍ ഇവയെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ തോന്നുക.

എന്തായാലും അവിശ്വസനീയമായ വീഡിയോ എന്നാണ് കണ്ടവരില്‍ അധികപേരും കമന്റ് ചെയ്തിരിക്കുന്നത്. സ്വന്തം ജീവന്‍ വച്ച് ഈ രീതിയില്‍ കളിക്കുന്നത് ശരിയല്ലെന്നും ഇതൊന്നും യുവാക്കള്‍ മാതൃകയാക്കരുതെന്നും കമന്റ് ചെയ്തവരും ഏറെയാണ്.

എന്തായാലും കാണുമ്പോള്‍ നമ്മളില്‍ കൗതുകവും ഭയവും അവിശ്വനീയതയും അത്ഭുതവുമെല്ലാം ഒരുപോലെ നിറയ്ക്കുന്നതാണ് ഈ വീഡിയോ എന്ന് നിസംശയം പറയാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/40309/two-giant-snakes-dancing-on-their-shoulders-watch-the-shocking-video)