---
title: "'അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍"
english_title: "Gokul Suresh's reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40185/gokul-sureshs-reply-goes-viral"
published_at: "2022-04-30T23:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d741d7b867_gokul suresh.jpg"
keywords: []
---

# 'അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

> **Lead Summary:** **ച**ലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുല്‍ സുരേഷ്.

## Article Content

**ച**ലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുല്‍ സുരേഷ്.

ഗോകുലിന്‍രെ മറുപടി ഇതിനകം വൈറലായി. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്‌, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നല്‍കിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.

ഉടന്‍ തന്നെ ​ഗോകുല്‍ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.

ഗോകുല്‍ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40185/gokul-sureshs-reply-goes-viral)