---
title: "'പഴയ ഞാനും പുതിയ ഞാനും' - വീഡിയോ പങ്കുവച്ച്  യുവതാരം "
english_title: "'Old me and new me' - Young star sharing video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40149/old-me-and-new-me-young-star-sharing-video"
published_at: "2022-04-30T19:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d47c592720_Untitled-1.jpg"
keywords: []
---

# 'പഴയ ഞാനും പുതിയ ഞാനും' - വീഡിയോ പങ്കുവച്ച്  യുവതാരം 

> **Lead Summary:** **മി**നിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്.

## Article Content

**മി**നിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്.

ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും 'മൃദ്വ'യായത്.

വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യുവ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

തന്റെ പഴയതും പുതിയതുമായി ചില ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ ആണത്. എന്ത് മാറ്റമാണ് യുവയ്ക്കെന്നാണ്, ആരാധകർ ചോദിക്കുന്നത്. പഴയ ഞാനും പുതിയ ഞാനും എന്നാണ് വീഡിയോക്ക് യുവ നൽകിയ ക്യാപ്ഷൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/40149/old-me-and-new-me-young-star-sharing-video)