---
title: "'വിക്രം' ഈസ് ബാക്ക്, 'സിബിഐ 5'ലെ ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറൽ"
english_title: "'Vikram' is back, Jagathy's character poster in 'CBI 5' goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40130/vikram-is-back-jagathys-character-poster-in-cbi-5-goes-viral"
published_at: "2022-04-30T16:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d1bf6c5151_vikram.jpg"
keywords: []
---

# 'വിക്രം' ഈസ് ബാക്ക്, 'സിബിഐ 5'ലെ ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറൽ

> **Lead Summary:** **മ**മ്മൂട്ടി നായകനായ പുതിയ ചിത്രം 'സിബിഐ ദ ബ്രെയിൻ' നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. .മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

## Article Content

**മ**മ്മൂട്ടി നായകനായ പുതിയ ചിത്രം 'സിബിഐ ദ ബ്രെയിൻ' നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. .മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രം 'സിബിഐ 5 ദ ബ്രെയിനി'ലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇതുവരെയുള്ള 'സിബിഐ' ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. 'വിക്രം' എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമില്‍ ഉണ്ടായിരുന്നത്.

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. അടുത്തിടെയായിരുന്നു ജഗതി ചില സിനിമകളില്‍ അഭിനയിച്ചുതുടങ്ങി 'സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

'സിബിഐ' പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും ജഗതി സിബിഐ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രത്തെ വീണ്ടും സ്‍ക്രീനില്‍ കാണാനാവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, ദിലീഷ് പോത്തന്‍, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

വിജയചിത്രങ്ങളുടെ ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനില്‍ കാണാന്‍ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/40130/vikram-is-back-jagathys-character-poster-in-cbi-5-goes-viral)