2022-04-30T16:15:00

കാത്തിരിപ്പിന് വിരാമം, മമ്മൂട്ടിയുടെ സി ബി ഐ 5 നാളെ തിയേറ്ററുകളിലേക്ക്. തൊഴിലാളി ദിനമായ മേയ് ഒന്ന് ഞായറാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സാധാരണ വ്യാഴം/വെള്ളി ദിവസങ്ങളായാണ് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ളത്. എന്നാല്‍ റിലീസ് ഡേറ്റിലും കൗതുകം സമ്മാനിച്ചുകൊണ്ടാണ് സിബിഐ5 ദി ബ്രെയിന്‍ എത്തുന്നത്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സിബിഐ ഡയറികുറുപ്പിന്റെ ആദ്യഭാഗം ഇറങ്ങുന്നത്.

ആ ചിത്രത്തിന് പിന്നെയും തുടര്‍ച്ചകളുണ്ടായി. 2022ല്‍ സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സിബിഐ 5 ദി ബ്രെയ്ന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ തന്റെ ലുക്ക് ഇന്നലെയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

34 വര്‍ഷങ്ങള്‍ക്കിപ്പുറവും സേതുരാമയ്യര്‍ക്ക് വലിയ മാറ്റങ്ങളൊന്നുമില്ലല്ലോ എന്നാണ് ചിത്രത്തിന് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ.


സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, ദിലീഷ് പോത്തന്‍, കനിഹ, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനില്‍ കാണാന്‍ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍.

Content Highlight: Mammootty's CBI 5 hits theaters tomorrow

Next TV

Top Stories










News Roundup