---
title: "സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു "
english_title: "Drunk with friends, groom arrives late; The bride who marries another person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40019/drunk-with-friends-groom-arrives-late-the-bride-who-marries-another-person"
published_at: "2022-04-29T21:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626c0cc26d2a3_wedding.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു 

> **Lead Summary:** **വി**വാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

## Article Content

**വി**വാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് വധു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തി.

‘ഏപ്രിൽ 22ന് വൈകീട്ട് 4 മണിക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ മദ്യപിച്ചും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തും വരൻ തിരക്കിലായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ മകളെ ബന്ധുവായ ഒരു യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചു’- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

ഇതറിഞ്ഞ വരൻ പ്രകോപിതനാവുകയും വിവാഹ വേദിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40019/drunk-with-friends-groom-arrives-late-the-bride-who-marries-another-person)